തൃശൂര്‍: ഒരു സര്‍ക്കാര്‍ എത്രമാത്രം തരംതാഴാമെന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് അടാട്ട് ഫാര്‍മേഴ്സ് സഹകരണ ബാങ്ക് ഭരണസമിതി സസ്പെന്റ് ചെയ്ത സംസ്ഥാന സര്‍ക്കാരിന്റെ നടപടിയെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.
ബാങ്ക് ഭരണസമിതി സസ്പെന്റ് ചെയ്ത് അഡ്മിനിസ്ട്രേറ്റര്‍ ഭരണമേറ്റെുടത്ത സര്‍ക്കാര്‍ നടപടിക്കെതിരെ മുതുവറ സെന്ററില്‍ നിരാഹാരം അനുഷ്ഠിക്കുന്ന അനില്‍ അക്കര എം.എല്‍.എയെ സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മാതൃകാപരമായി പ്രവര്‍ത്തിച്ചിരുന്ന ഒരു ബാങ്ക് എന്തിന് വേണ്ടിയാണ് സസ്പെന്റ് ചെയ്തതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം.
















