കൊച്ചി: നോട്ട് ക്ഷാമത്തിന് ശനിയാഴ്ചയും പരിഹാരമായില്ല. ബാങ്ക് ശാഖകള്‍ക്ക് അടുത്തുള്ള എ.ടി.എമ്മുകളില്‍ നിന്ന് മാത്രമാണ് ശനിയാഴ്ച പണം പിന്‍വലിക്കാനായത്. ബാക്കിയുള്ള ഭൂരിഭാഗം എ.ടി.എമ്മുകളും അടഞ്ഞുകിടക്കുകയാണ്. കഴിഞ്ഞദിവസം വരെ ഗ്രാമീണ മേഖലകളിലെ ചില എ.ടി.എമ്മുകളില്‍ പണമുണ്ടായിരുന്നു. വിഷു കഴിഞ്ഞതോടെ, ഇവയും കാലിയായി.
നോട്ടുകള്‍ എല്ലാ ബാങ്കുകളിലും ഉടന്‍ എത്തുമെന്നായിരുന്നു കഴിഞ്ഞദിവസം ലീഡ് ബാങ്ക് അധികതര്‍ വ്യക്തമാക്കിയിരുന്നത്. എന്നാല്‍, തിങ്കളാഴ്ച മുതല്‍ മാത്രമേ നോട്ട് ക്ഷാമത്തിന് പരിഹാരമുണ്ടാകൂവെന്നാണ് ലീഡ് ബാങ്ക് അധികൃതര്‍ ഇപ്പോള്‍ നല്കുന്ന വിശദീകരണം. നോട്ട് ക്ഷാമം വിപണിയെയും സാരമായി ബാധിച്ചതായി കച്ചവടക്കാര്‍ പറഞ്ഞു.
നോട്ടില്ലാത്തതിനെ തുടര്‍ന്ന് മുടങ്ങിയ സാമൂഹിക സുരക്ഷാ പെന്‍ഷന്‍വിതരണവും പുനരാരംഭിക്കാനായിട്ടില്ല. വിഷുവിന് മുമ്പ് കിട്ടേണ്ട പെന്‍ഷനാണ് ആളുകള്‍ക്ക് ലഭിക്കാതിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: