മുംബൈ: അമിത വണ്ണത്താല്‍ ഇന്ത്യയില്‍ ചികിത്സയ്‌ക്കെത്തിയ ഈജിപ്ത്യന്‍ സ്ത്രീ ഇമാന്‍ അഹമ്മദിന്റെ(34) ഭാരം 262 കിലോ കുറഞ്ഞതായി ആശുപത്രി വൃത്തങ്ങള്‍. ഇനി ന്യൂറോ ചികിത്സയാണ് ആവശ്യമെന്നും സെയ്ഫീ ആശുപത്രിയിലെ ബാരിയാട്രിക് വിഭാഗം മേധാവി ഡോ. മുഫ്‌സല്‍ ലക്ദവാല അറിയിച്ചു.
11ാം വയസില്‍ പക്ഷാഘാതം സംഭവിച്ചതിനെ തുടര്‍ന്ന് ഇമാന്‍ കിടപ്പിലാവുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് ഇവര്‍ക്ക് അമിതമായി വണ്ണം വെച്ചത്. ഇതുവരെ 65 ലക്ഷത്തോളം രൂപ ഇമാന്റെ ചികിത്സയ്‌ക്കായി ചെലവഴിച്ചിട്ടുണ്ട്. എന്നാല്‍ ന്യൂറോ ചികിത്സ ഇനിയും ചെലവേറിയതാണെന്നും അതിനായി പണം കണ്ടത്തേണ്ടതുണ്ടെന്നും ലക്ദവാല അറിയിച്ചു.
അതേസമയം ഇമാന്‍ വിഷാദരോഗത്തിനും അടിമയാണ്. അറബി അല്ലാതെ മറ്റൊരുഭാഷ ഇവര്‍ക്ക് വശമില്ലാത്തതുകൊണ്ട് ഇവരുമായുള്ള ആശയവിനിമയം ആശുപത്രി അധികൃതരെ ഏറെ ബുദ്ധുമുട്ടിലാക്കുന്നുണ്ട്.
















