ന്യൂദല്‍ഹി: രാജ്യദ്രോഹികളെ പിന്തുണക്കുകയെന്ന പതിവ് തെറ്റിക്കാതെ സിപിഎം. കശ്മീര്‍ സംഘര്‍ഷത്തില്‍ വിഘടനവാദികളെയും ജിഹാദികളെയും പിന്തുണച്ചും സൈന്യത്തിനെതിരെ അന്വേഷണമാവശ്യപ്പെട്ടും സിപിഎം പോളിറ്റ് ബ്യൂറോ. കല്ലേറ് തടയാന്‍ വിഘടനവാദിയെ വാഹനത്തിന് മുന്നില്‍ കെട്ടിയിട്ട സൈന്യത്തിന്റെ നടപടിക്കെതിരെയാണ് സിപിഎം രംഗത്തെത്തിയത്.
സൈന്യത്തിന്റെ നടപടി നിഷ്ഠൂരമാണെന്നും ഇതിന്റെ ഉത്തരവാദികളെ കണ്ടെത്തി ശിക്ഷിക്കണമെന്നും പോളിറ്റ് ബ്യൂറോ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. സൈന്യത്തിനെതിരായ ആക്രമണങ്ങളെ ഇതുവരെ അപലപിക്കാത്ത സിപിഎമ്മാണ് ജിഹാദികളെ പൂര്‍ണമായും പിന്തുണച്ച് രംഗത്തെത്തിയത്. സിആര്‍പിഎഫ് ജവാന്മാരെ വിഘടനവാദികള്‍ ആക്രമിക്കുന്ന വീഡിയോ ഏതാനും ദിവസം മുന്‍പ് പുറത്ത് വന്നിരുന്നു. ഇതും സിപിഎം കണ്ടില്ലെന്ന് നടിക്കുകയാണ്.
ഭീകരരുടെ വധശിക്ഷക്കെതിരെ പ്രതിഷേധം നടത്തിയ സിപിഎം ഇന്ത്യന്‍ പൗരന് കുല്ഭൂഷണ് ജാദവിനെ പാക്ക് സൈനിക കോടതി വധശിക്ഷക്ക് വിധിച്ച സംഭവത്തില്‍ മൗനം പുലര്‍ത്തുന്നതും ചര്‍ച്ചയായിട്ടുണ്ട്. പാര്‍ലമെന്റ് ആക്രമണക്കേസിലെ പ്രതി അഫ്സല് ഗുരു, മുംബൈ സ്ഫോടനക്കേസ് പ്രതി യാക്കൂബ് മേമന് എന്നിവരുടെ വധശിക്ഷകളെ എതിര്‍ത്ത സിപിഎം മുസ്ലിം വര്‍ഗ്ഗീയത ഇളക്കിവിട്ടിരുന്നു. കുല്‍ഭൂഷന്റെ വധശിക്ഷയെ രാജ്യം ഒന്നടങ്കം അപലപിക്കുമ്പോഴും ഇടത്പാര്‍ട്ടികള്‍ പ്രതികരിച്ചിട്ടില്ല. അതേസമയം കശ്മീരിലെ ജിഹാദികളെ ന്യായീകരിക്കാന്‍ സൈന്യത്തിനെതിരെ പ്രസ്താവന ഇറക്കുകയും ചെയ്തു.
















