കൃഷ്നഗര്‍: പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് വെടിയേറ്റു മരിച്ചു. ഹന്സ്കാലി ബ്ലോക്ക് തൃണമൂല്‍ കോണ്‍ഗ്രസ് പ്രസിഡന്റ് ദുലാല്‍ ബിശ്വാസാണ് കൊല്ലപ്പെട്ടത്. നാദിയ ജില്ലയിലെ ബാഗുലയിലുള്ള പാര്‍ട്ടി ഓഫീസിലായിരിക്കെയാണ് ഇവര്‍ക്കു നേര്‍ക്കു വെടിവയ്പുണ്ടായത്. ഞായറാഴ്ച വൈകിട്ട് എട്ടോടെയായിരുന്നു സംഭവം.
ദുലാലിനും ഓഫീസിലുണ്ടായിരുന്ന മറ്റു രണ്ടുപേര്‍ക്കും നേരെ വെടിയുതിര്‍ത്തശേഷം അക്രമി സംഘം കടന്നുകളഞ്ഞു. വെടിവയ്പില്‍ മറ്റു രണ്ടുപേര്‍ക്കുകൂടി പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
















