ന്യൂദൽഹി: സൂപ്പർ സ്റ്റാർ രജനികാന്തിനെ ബിജെപിയിലേക്ക് ക്ഷണിച്ച് നിതിൻ ഗഡ്കരി. സിൻഎൻഎൻ ന്യൂസ്18 ചാനലിലെ ഒരു അഭിമുഖത്തിലാണ് കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി രജനികാന്തിനെ പരസ്യമായി പാർട്ടിയിലേക്ക് ക്ഷണിച്ചത്.
‘സൂപ്പർ രജനികാന്തിന് ഇനി രാഷ്ട്രീയത്തിനെക്കുറിച്ച് ചിന്തിക്കാം, ചിന്തിക്കുമ്പോൾ അത് ബിജെപിയെക്കുറിച്ച് ആവണമെന്നാണ് തന്റെ അപേക്ഷ, പാർട്ടിയിൽ അദ്ദേഹത്തിന് നല്ലൊരു സ്ഥാനമുണ്ട് എന്നത് വാസ്തവമായ ഒരു കാര്യമാണ്’- നിതിൻ ഗഡ്കരി പറഞ്ഞു.
സൂപ്പർ സ്റ്റാർ രജനികാന്തിനെ സംബന്ധിച്ചുള്ള രാഷ്ട്രീയ കാര്യങ്ങളെല്ലാം വളരെ പ്രാധാന്യം നിറഞ്ഞതാണ്. ഇതിനെപ്പറ്റിയുള്ള ഒരു വ്യക്തമായ തീരുമാനം എടുക്കാൻ തനിക്ക് അധികാരമില്ല, എല്ലാം പാർട്ടി അധ്യക്ഷൻ തീരുമാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
















