ന്യൂദല്‍ഹി: രാജ്യം ഈ സാമ്പത്തിക വര്‍ഷം 7.2% വളര്‍ച്ച കൈവരിക്കുമെന്ന് ലോകബാങ്ക് റിപ്പോര്‍ട്ട്. 2016 സാമ്പത്തിക വര്‍ഷത്തില്‍ 6.2% ആയിരുന്നു വളര്‍ച്ച. നോട്ട് അസാധുവാക്കലിനെ തുടര്‍ന്നുള്ള പ്രതിസന്ധി കുറഞ്ഞുവരികയാണ് 2019 ഓടെ ഇന്ത്യ 7.7% വളര്‍ച്ച നേടുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
രാജ്യത്തെ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ക്ക് ഏറെ സവിശേഷമായ നേട്ടമായിരിക്കും ജി.എസ്.ടി നടപ്പാക്കുന്നതിലൂടെ ഉണ്ടാകാന്‍ പോകുന്നത്. ലോകത്ത് തന്നെ ദക്ഷിണേഷ്യയിലായിരുക്കും വളര്‍ച്ച കൂടുതല്‍ പ്രകടമാകുക. കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളുമായുള്ള വിടവ് ഏറെ പ്രകടവുമായിരിക്കും.
ജി.ഡി.പി വളര്‍ച്ചാനിരക്ക് 2016ലെ 6.7 ശതമാനത്തില്‍ നിന്നും 2017ല്‍ 6.8 ശതമാനമായും 2018ല്‍ 7.1 ശതമാനമായും ഉയരുമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
















