ന്യൂദല്‍ഹി: വിരുദ്ധ താല്‍പര്യങ്ങള്‍ സംബന്ധിച്ച കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ എന്‍.ശ്രീനിവാസന് അടുത്തയാഴ്ച നടക്കുന്ന അന്താരാഷ്‌ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ യോഗത്തില്‍ ബി.സി.സി.ഐയെ പ്രതിനിധീകരിക്കാന്‍ കഴിയില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ശ്രീനിവാസന് പകരം ബി.സി.സി.ഐ ആക്ടിംഗ് സെക്രട്ടറി അമിതാഭ് ചൗധരിയ്‌ക്ക് യോഗത്തില്‍ പങ്കെടുക്കാനും ജസ്റ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് അനുമതി നല്‍കി. ബി.സി.സി.ഐ സി.ഇ.ഒ രാഹുല്‍ ജോഹ്‌റി ചൗധരിയ്‌ക്കൊപ്പം യോഗത്തില്‍ പങ്കെടുക്കും.
നേരത്തെ ബി.സി.സി.ഐ യോഗത്തില്‍ ശ്രീനിവാസന്‍ പങ്കെടുത്തതിനെ കോടതി വിമര്‍ശിച്ചിരുന്നു. ബി.സി.സി.ഐ ആകാന്‍ ശ്രീനിവാസന് യോഗ്യതയില്ലെന്ന് വിനോദ് റായ് സമിതി നേരത്തെ കോടതിയെ അറിയിച്ചിരുന്നു.
72കാരനായ ശ്രീനിവാസന്‍ ബിസിസിഐ ഭാരവാഹിത്വത്തിനുള്ള പ്രായപരിധി പിന്നിട്ടയാളാണ്. ബി.സി.സി.ഐയിലും സംസ്ഥാന അസോസിയേഷനുകളിലും ഒമ്ബത് വര്‍ഷത്തിലധികം നേതൃപദവികളിലും ഇരുന്നു.ലോധാ സമിതി നിര്‍ദേശങ്ങള്‍ നടപ്പിലാക്കാത്തവര്‍ പദവി ഒഴിയണമെന്ന സുപ്രീം കോടതി നിര്‍ദേശം തള്ളി തമിഴ്‌നാട് ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് സ്ഥാനത്ത് ഇപ്പോഴും തുടരുകയാണ് ശ്രീനിവാസന്.
















