ഖരഗ്പൂര്‍: രാജ്യത്തെ ആദ്യ ഐഐടിയായ ഖരഗ്പൂര്‍ ഐഐടിയില്‍ ഭാരതീയ വാസ്തുശാസ്ത്രവും പഠന വിഷയമാകുന്നു. ആര്‍ക്കിടെക്ചര്‍ പാഠ്യ പദ്ധതിയുടെ ഭാഗമായാണിതെന്ന് ഐഐടി അധികൃതര്‍ അറിയിച്ചു.
ഒന്നും രണ്ടും വര്‍ഷ ബിരുദത്തിന് ആമുഖമായി പഠിപ്പിക്കാനാണ് തീരുമാനമെന്ന് ഐഐടി ഫാക്കല്‍റ്റി അംഗം ജോയ് സെന്‍ പറഞ്ഞു. ആഗസ്തില്‍ തുടങ്ങുന്ന ബാച്ച് മുതല്‍ നടപ്പാക്കും. ബിരുദാനന്തര ബിരുദത്തിന് വിശദമായി പഠിപ്പിക്കും.
പാശ്ചാത്യ വാസ്തുശാസ്ത്രത്തിനൊപ്പം ഭാരതീയ രീതിയും ഉള്‍പ്പെടുത്തുന്നത് വിദ്യാര്‍ത്ഥികള്‍ക്ക് ഗുണകരമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
















