സൂറത്ത്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇസ്രായേല്‍ സന്ദര്‍ശനം സൂറത്തിന് ഗുണകരമാകും. സൂറത്തിലെ ജനങ്ങള്‍ക്ക്കൂടി വേണ്ടിയാണ് ഇസ്രായേല്‍ സന്ദര്‍ശിക്കുന്നതെന്ന്പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഇവിടെ നിര്‍മ്മിച്ച ആശുപത്രി ഉദ്ഘാടനം ചെയ്ത ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇസ്രായേല്‍ സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രി കൂടിയാണ് താനെന്നും അദ്ദേഹം പറഞ്ഞു. വജ്ര വ്യാപാരത്തിന്റെ കേന്ദ്രമാണ് സൂറത്ത്. വജ്രം ഉല്‍പ്പാദിപ്പിക്കുന്ന പ്രധാനപ്പെട്ട രാജ്യമാണ് ഇസ്രായേല്‍. സൂറത്തിന് ഇസ്രായേലുമായി വ്യാപാര ബന്ധവുമുണ്ട്.
മോദിയുടെ സന്ദര്‍ശനത്തോടെ ഇസ്രായേലുമായുള്ള ബന്ധം കൂടുതല്‍ ശക്തമാകുമെന്നാണ് പ്രതീക്ഷ. രണ്ട് രാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധത്തിന്റെ 25-ാം വാര്‍ഷികം കൂടിയാണ് ഈ വര്‍ഷം. ഇസ്രായേല്‍ സന്ദര്‍ശിക്കുന്ന ഇന്ത്യയുടെ ഭരണാധികാരികള്‍ പാലസ്തീന്‍ കൂടി സന്ദര്‍ശിക്കാറുണ്ട്. എന്നാല്‍ മോദി ഇസ്രായേല്‍ മാത്രമെ സന്ദര്‍ശിക്കുന്നുള്ളൂ.
















