പത്തനാപുരം: പത്താംക്ലാസ് പരീക്ഷ എഴുതി ഫലം കാത്തിരിക്കുന്ന പതിനഞ്ചുകാരി പ്രസവിച്ചു. പത്തനാപുരത്താണ് സംഭവം. പെണ്‍കുട്ടിയുടെ അമ്മയുടെ മൂന്നാമത്തെ ഭര്‍ത്താവിന്റെ മകനായ ഏഴാംക്ലാസ് വിദ്യാര്‍ത്ഥിയാണ് കുഞ്ഞിന്റെ അച്ഛനെന്ന് പെണ്‍കുട്ടിയും ബന്ധുക്കളും പോലീസിനോട് പറഞ്ഞു.
വയറുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കുട്ടിയെ അമ്മ പത്തനാപുരത്തെ സ്വകാര്യആശുപത്രിയില്‍ എത്തിച്ചിരുന്നു. പെണ്‍കുട്ടി പൂര്‍ണ്ണ ഗര്‍ഭിണിയാണെന്നും ഉടന്‍തന്നെ മറ്റേതെങ്കിലും ആശുപത്രിയില്‍ എത്തിക്കാനും ഡോക്ടര്‍ പറഞ്ഞു. എന്നാല്‍ ആശുപത്രിയില്‍ പോകാന്‍ കൂട്ടാക്കാതിരുന്ന കുട്ടി വീട്ടിലെത്തി കുളിമുറിയില്‍ കയറി വാതിലടക്കുകയായിരുന്നു. ഏറെനേരം കഴിഞ്ഞിട്ടും കാണാതിരുന്നതിനെ തുടര്‍ന്ന് കതക് തള്ളി തുറന്ന് നോക്കിയപ്പോള്‍ കുഞ്ഞിനെ പ്രസവിച്ച നിലയിലായിരുന്നു.
ഉടന്‍തന്നെ കുഞ്ഞിനെയും പെണ്‍കുട്ടിയെയും പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. ഇരുവരും സുഖമായിരിക്കുന്നതായി ഡോക്ടര്‍മാര്‍ പറഞ്ഞു. കുഞ്ഞിന്റെ പിതൃത്വം പന്ത്രണ്ട് വയസുകാരന് മേല്‍ അടിച്ചേല്‍പ്പിക്കുകയാണെന്നും ആക്ഷേപമുണ്ട്. ഡിഎന്‍എ പരിശോധന നടത്താനുള്ള തയ്യാറെടുപ്പിലാണ് ബന്ധുക്കള്‍. പത്തനാപുരം പോലീസ് കേസെടുത്തു.
















