തിരുവനന്തപുരം: ഓട്ടിസം ബാധിതരുടെ സര്‍ഗ്ഗശേഷി തിരിച്ചറിയണമെന്ന് ഗായകന് കെ.ജെ. യേശുദാസ്. മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികളേയും അവരുടെ മാതാപിതാക്കളേയും അവര്‍ക്ക് പരിശീലനം നല്കുന്ന അധ്യാപക, അനധ്യാപക ജീവനക്കാരേയും പങ്കെടുപ്പിച്ച് സ്വാതന്ത്ര്യ ദിനത്തില്‍ കൂട്ടായ്മ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരം പ്രസ്ക്ലബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്പെഷ്യല്‍ സ്കൂള്‍ ടീച്ചേഴ്സിന് ലഭിക്കുന്നത് തുച്ഛമായ വരുമാനമാണ്. മറ്റ് അധ്യാപകരുടേതുപോലെ മികച്ച ശമ്പളം ഇവര്‍ക്ക് ലഭ്യമാക്കുന്നതിന് സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണം. ഭാരതം സ്വാതന്ത്ര്യം ആഘോഷിക്കുമ്പോള്‍ ഓട്ടിസം ബാധിച്ച കുട്ടികളും അവരുടെ രക്ഷിതാക്കളും സ്വാതന്ത്രരല്ലായെന്നും അദ്ദേഹം പറഞ്ഞു.
ജനപക്ഷം, അസോസിയേഷന് ഫോര്‍ ഇന്റലക്ച്വലി ഡിസേബിള്‍ഡ് എന്നീ സംഘടനകളുടെ ആഭിമുഖ്യത്തില്‍ ആഗസ്റ്റ് 15ന് എറണാകുളത്താണ് കൂട്ടായ്മ. ജനപക്ഷം സ്റ്റേറ്റ് കണ്‍വീനര്‍ ബെന്നി ജോസഫ്, അസോസിയേഷന് ഫോര്‍ ഇന്ഡലക്വച്ലി ഡിസേബിള്‍ഡ് ചെയര്മാന് ഫാദര്‍ റോയ് മാത്യു വടക്കേല്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
















