ന്യൂദല്‍ഹി: മുസ്ലിം സംവരണം വര്‍ദ്ധിപ്പിച്ച തെലങ്കാന സര്‍ക്കാരിന്റെ നടപടി രാജ്യത്തിന്റെ ഐക്യത്തിനെതിരാണെന്ന് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി മുരളീധര്‍ റാവു.
സംവരണ തത്വങ്ങള്‍ ലംഘിക്കുന്നതും ഭരണഘടനക്ക് വിരുദ്ധവുമായ നീക്കമാണിത്. സാമൂഹ്യ സാമ്പത്തിക വിവേചനങ്ങളാണ് സംവരണത്തിന് അടിസ്ഥാനം. തെലങ്കാനയിലെ മുസ്ലിങ്ങള്‍ ഇത്തരം സാഹചര്യങ്ങള്‍ അഭിമുഖീകരിക്കുന്നവരല്ല. മതത്തിന്റെ അടിസ്ഥാനത്തില്‍ പ്രീണന നടപടികള്‍ സ്വീകരിക്കുന്നത് രാജ്യത്ത് പ്രശ്‌നങ്ങള്‍ വര്‍ദ്ധിപ്പിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
















