കൊച്ചി: തകര്‍ച്ച നേരിടുന്ന പൊതുമേഖലാ സ്ഥാപനങ്ങളെ പുനര്‍ജീവിപ്പിക്കലാണ് കേന്ദ്ര സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് കേന്ദ്രതൊഴില്‍ വകുപ്പ് മന്ത്രി ബന്ദാരു ദത്താത്രയ പറഞ്ഞു. ബിഎംഎസിന്റെ നേതൃത്വത്തില്‍ എറണാകുളം തൊഴിലാളി പഠനഗവേഷണ കേന്ദ്രത്തില്‍ സംഘടിപ്പിച്ച ‘അസംഘടിത തൊഴിലാളി സംഗമം’ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
തെലുങ്കാനയിലെ രാമഗുണ്ടം രാസവള പ്രോജക്ടിന്റെ പുനര്‍ജീവനത്തിനായി കേന്ദ്രസര്‍ക്കാര്‍ 5000 കോടിയാണ് അനുവദിച്ചത്. കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍ പല പൊതുമേഖലാ സ്ഥാപനങ്ങളുടെയും നിലനില്‍പ്പിന് കേന്ദ്ര സര്‍ക്കാര്‍ വലിയ സഹായങ്ങളാണ് നല്‍കിയിട്ടുള്ളത് മന്ത്രി പറഞ്ഞു.
രാജ്യത്തെ എല്ലാത്തരം തൊഴിലാളികളെയും സാമൂഹ്യ സുരക്ഷാ പദ്ധതിയുടെ കീഴില്‍ കൊണ്ടു വരാനാണ് കേന്ദ്രസര്‍ക്കാര്‍ ‘ കോഡ് ഓഫ് സോഷ്യല്‍ സെക്യൂരിറ്റി ആന്റ് വെല്‍ഫയര്‍’ എന്ന പേരില്‍ പുതിയ ലേബര്‍ കോഡ് കൊണ്ടു വരുന്നത്. തൊഴിലാളികള്‍ക്ക് മിനിമം വേതനം പ്രഖ്യാപിച്ചത് നരേന്ദ്രമോദി നയിക്കുന്ന കേന്ദ്ര സര്‍ക്കാരാണ്. ബോണസിനുള്ള ശമ്പള പരിധിയും ബോണസ് നിശ്ചയിക്കാനുള്ള പരിധിയും വര്‍ദ്ധിപ്പിച്ചതും ഈ സര്‍ക്കാരാണ്.
ബിഎംഎസ് സംസ്ഥാന പ്രസിഡന്റ് കെ.കെ.വിജയകുമാര്‍ അദ്ധ്യക്ഷനായി. ബിഎംഎസ് മുന്‍ അഖിലേന്ത്യാ പ്രസിഡന്റ് അഡ്വ.സി.കെ. സജി നാരായണന്, ബിഎംഎസ് ദക്ഷിണഭാരത ഓര്‍ഗനൈസിങ്ങ് സെക്രട്ടറി എന്‍.എം. സുകുമാരന്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി എം.പി. രാജീവന്, ബിജെപി ജില്ലാ പ്രസിഡന്റ് എന്‍.കെ. മോഹന്‍ദാസ്, ബിജെപി മദ്ധ്യമേഖല സെക്രട്ടറി എന്‍.പി. ശങ്കരന്‍കുട്ടി തുടങ്ങിയവര്‍ സംസാരിച്ചു. അഡ്വ.റ്റി.പി.സിന്ധുമോള്‍ സ്വാഗതമാശംസിച്ച സംഗമത്തിന് ബിഎംഎസ് എറണാകുളം ജില്ലാ സെക്രട്ടറി കെ.വി.മധുകുമാര്‍ നന്ദി പറഞ്ഞു.
















