ശ്രീനഗര്‍: ജമ്മുകശ്മീരിലെ പൂഞ്ച് ജില്ലയില്‍ സൈനികന്‍ സര്‍വീസ് തോക്കില്‍ നിന്ന് അബദ്ധത്തില്‍ വെടിയേറ്റ് മരിച്ചു. പൂഞ്ചിലെ മെഹന്ദര്‍ സെക്ടറിലെ സുരക്ഷാ ഉദ്യോഗസ്ഥനാണ് വെടിയേറ്റ് മരിച്ചത്.
നിയന്ത്രണ രേഖയില്‍ പാക് സൈന്യം നടത്തിയ വെടിവയ്‌പിലാണ് സൈനികന്‍ കൊല്ലപ്പെട്ടതെന്നായിരുന്നു ആദ്യം പുറത്തുവന്ന വാര്‍ത്തകള്‍. എന്നാല്‍ പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം നടത്തിയിട്ടില്ലെന്ന് ഡിഫന്‍സ് പി.ആര്‍.ഒ ലഫ്റ്റനന്‍റ് കേണല്‍ മനീഷ് മേത്ത അറിയിച്ചു.
സൈനികന്‍ സര്‍വീസ് റൈഫിളില്‍ നിന്ന് അബദ്ധത്തില്‍ വെടിയേറ്റ് മരിക്കുകയായിരുന്നുവെന്നും മനീഷ് മേത്ത വ്യക്തമാക്കി.
















