ഷാജഹാന്‍പൂര്‍: ക്രമസമാധാന നിലയില്‍ വിട്ടുവീഴ്ചയില്ലെന്ന മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രഖ്യാപനം പോലീസ് കര്‍ശനമായി നടപ്പാക്കിയപ്പോള്‍ കണ്ടെത്തിയത് 27 പെണ്‍കുട്ടികളെ. അതും 72 മണിക്കൂറിനുള്ളില്‍. ഇതിന് കടപ്പാട് ഷാജഹാന്‍പൂര്‍ കമ്മീഷണര്‍ കെ.ബി. സിങ്ങിനോട്. 2015 മുതല്‍ കാണാതായ കുട്ടികളെയാണ് ഇത്രയും സമയം കൊണ്ട് കണ്ടെത്തിയത്. ഇനി 12 പേരെ കൂടി കണ്ടെത്താനുണ്ട്.
തനിക്കു കീഴിലെ നിഷ്‌ക്രിയരായ എട്ട് എസ്‌ഐമാര്‍ക്കെതിരെ നടപടിയെടുത്താണ് കെ.ബി. സിങ് തുടങ്ങിയത്. ബാക്കിയുള്ള 24 പേര്‍ക്ക് 48 മണിക്കൂര്‍ നല്‍കി. അല്‍പ്പം കൂടി സമയമെടുത്തെങ്കിലും അവര്‍ പകുതി ദൂരം പിന്നിട്ടു. കണ്ടെത്തിയ കുട്ടികളില്‍ ചിലര്‍ 18 വയസ് തികയാത്തവരാണ്. അവരാകട്ടെ ഒളിച്ചോടിയവരും. എല്ലാവരെയും വീട്ടുകാര്‍ക്കൊപ്പം അയച്ചു. ബാക്കിയുള്ളവരെ കൂടി കണ്ടെത്താന്‍ നടപടി കര്‍ശനമാക്കുമെന്ന് കെ.ബി. സിങ് പറഞ്ഞു.
















