ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കരുത്തരായ ആഴ്‌സണലിന് ജയം. ഇന്നലെ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് അവര്‍ മിഡില്‍സ്ബറോയെ തോല്‍പ്പിച്ചു. 71-ാം മിനിറ്റില്‍ ജര്‍മ്മന്‍ താരം മെസ്യൂട്ട് ഓസില്‍ നേടിയ ഗോളാണ് ആഴ്‌സണലിന് ജയം സമ്മാനിച്ചത്.
കളിയുടെ 42-ാം മിനിറ്റില്‍ ചിലി താരം അലക്‌സി സാഞ്ചസ് ആഴ്‌സണലിനെ മുന്നിലെത്തിച്ചു.
എന്നാല്‍ 50-ാം മിനിറ്റില്‍ ആല്‍വാരോ നെഗ്രഡോയിലൂടെ മിഡിസല്‍സ്ബറോ സമനില പിടിച്ചു. പിന്നീടാണ് 71-ാം മിനിറ്റില്‍ ഓസിലിന്റെ വക വിജയഗോള്‍ പിറന്നത്. ജയത്തോടെ 31 കളികളില്‍ നിന്ന് 57 പോയിന്റുമായി ആഴ്‌സണല്‍ ആറാം സ്ഥാനത്ത് തുടരുന്നു. അതേസമയം മിഡില്‍സ്ബറോ 32 കളികളില്‍ നിന്ന് 24 പോയിന്റുമായി 19-ാം സ്ഥാനത്താണ്. നിലവില്‍ തരംതാഴ്‌ത്തല്‍ ഭീഷണിയിലാണ് മിഡില്‍സ്ബറോ.
















