Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വിജിലന്‍സ് പിടിമുറുക്കി സെക്രട്ടറി കുടുങ്ങും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 21, 2017, 08:55 pm IST
in Kerala

തിരുവനന്തപുരം: അവധിയില്‍ പ്രവേശിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് നിര്‍ദ്ദേശിച്ച സെക്രട്ടറി വി.എസ്. ജയകുമാറിനെതിരെ വിജിലന്‍സ് പിടിമുറുക്കി. നിരവധി ആരോപണങ്ങളും അന്വേഷണ റിപ്പോര്‍ട്ടുകളുമാണ് ജയകുമാറിനെതിരെ നിലവിലുള്ളത്. വ്യാജ ബില്ലുകള്‍ ചമച്ച് ലക്ഷങ്ങള്‍ തട്ടിയെടുക്കല്‍, ശബരിമലയില്‍ അനധികൃതമായി പാത്രങ്ങള്‍ വാങ്ങിയത്, അതിനായി സമര്‍പ്പിച്ച 24 ലക്ഷത്തിന്റെ ബില്ലിലെ കൃത്രിമം, കുത്തകലേലത്തിലെ അഴിമതി തുടങ്ങി നിരവധി പരാതികളാണ് തെളിവുസഹിതം അന്വഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിരിക്കുന്നത്.

അനധികൃത സ്വത്ത് സമ്പാദന കേസിലാണ് വിജിലന്‍സ് ജയകുമാറിന്റെ ആസ്തിയെ കുറിച്ചുള്ള വിശദീകരണം ആവശ്യപ്പെട്ട് ദേവസ്വം ബോര്‍ഡിന് കത്ത് നല്‍കിയിരിക്കുന്നത്. മൂന്ന് വര്‍ഷം മുമ്പ് ശബരിമല എക്‌സിക്യുട്ടീവ് ഓഫീസറായിരിക്കെ മണ്ഡല മകരവിളക്ക് കാലത്ത് ഒരുകോടി 87 ലക്ഷം രൂപയ്‌ക്ക് പാത്രങ്ങള്‍ വാങ്ങിയിരുന്നു. ഇതില്‍ ക്രമക്കേട് ഉണ്ടെന്ന ലോക്കല്‍ ഫണ്ട് ആഡിറ്റ് റിപ്പോര്‍ട്ട് ഹൈക്കോടതിയുടെ പരിഗണനയിലാണ്. പാത്രങ്ങളില്‍ 75 ശതമാനത്തോളം കാണാനില്ലെന്നും അന്യായമായി പാത്രങ്ങള്‍ വാങ്ങിയ തുക എക്‌സിക്യുട്ടീവ് ഓഫീസറില്‍ നിന്ന് ഈടാക്കണമെന്നും ലോക്കല്‍ ഓഡിറ്റ് വിഭാഗം ശുപാര്‍ശ ചെയ്തിട്ടുണ്ട്. ഇതിലും ദേവസ്വം വിജിലന്‍സ് അന്വേഷണം നടത്തുന്നുണ്ട്.

2012ല്‍ ശബരിമലയില്‍ നടത്തിയ കുത്തക ലേലത്തില്‍ മൂന്നരക്കോടിയുടെ അഴിമതി ദേവസ്വം വിജിലന്‍സും റിട്ട. സെഷന്‍സ് ജഡ്ജ് പ്രേമചന്ദ്രനും നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. അഴിമതിയാരോപണത്തെപ്പറ്റി ദേവസ്വം വിജിലന്‍സിന്റെ അന്വേഷണം നടക്കവെ പുതിയ പാത്രങ്ങള്‍ വാങ്ങിയതുമായി ബന്ധപ്പെട്ട ഫയല്‍ ദേവസ്വം ആസ്ഥാന ഓഫീസില്‍ നിന്ന് ദുരൂഹ സാഹചര്യത്തില്‍ കാണാതായിരുന്നു. ജയകുമാര്‍ പമ്പ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറായിരിക്കെ പമ്പയിലെ മെസ് നടത്തിപ്പുമായി ബന്ധപ്പെട്ടും ലക്ഷങ്ങളുടെ അഴിമതിയാരോപണം ഉയര്‍ന്നിരുന്നു. അന്വേഷണം നടക്കുന്നതിനിടെ ഇതുസംബന്ധിച്ച ഫയലും കാണാതായി.

ഈ റിപ്പേര്‍ട്ടുകളെല്ലാം നിലനില്‍ക്കെയാണ് മുന്‍ മന്ത്രി വി.എസ്.ശിവകുമാറിന്റെ സഹോദരന്‍ കൂടിയായ ജയകുമാറിനെ ദേവസ്വം കമ്മീഷണര്‍ ആയി നിയമിക്കാന്‍ ബോര്‍ഡ് തീരുമാനിച്ചത്. ഇതിനെതിരെ ദേവസ്വം മന്ത്രിയും രംഗത്തെത്തിയിരുന്നു. വി.എസ്. ജയകുമാറിന്റെ ആസ്തി സംബന്ധിച്ച് വിജിലന്‍സ് കത്ത് അയച്ചതോടെ നിര്‍ബന്ധിത അവധിയില്‍ പ്രവേശിക്കാന്‍ ബോര്‍ഡ് നിര്‍ദ്ദേശിച്ചു. ദേവസ്വം വിജിലന്‍സിനെ കൊണ്ട് അന്വേഷണം നടത്താനും ബോര്‍ഡ് തീരുമാനിച്ചിട്ടുണ്ട്. തിരുവിതാംകൂര്‍ ദേവസ്വം സ്‌ട്രോങ് റൂമില്‍ സൂക്ഷിച്ച സ്വര്‍ണ്ണം, വെള്ളിവകകള്‍ അടിയന്തരമായി പരിശോധിച്ച് തിട്ടപ്പെടുത്താന്‍ തീരുമാനിച്ചു.

നിലവിലെ റിക്കാര്‍ഡുകള്‍ ശരിയായി പരിപാലിക്കാനും ഇവയുടെ ഡിജിറ്റല്‍ ഫോട്ടോയെടുത്ത് സൂക്ഷിക്കാനും തീരുമാനമുണ്ട്. സ്‌ട്രോങ് റൂമുകളില്‍ സുരക്ഷാ ഓഡിറ്റ് നടത്താനും തീരുമാനിച്ചു. ദേവസ്വം കമ്മീഷണര്‍, തിരുവാഭരണം കമ്മീഷണര്‍ എന്നിവര്‍ക്കാണ് ചുമതല. കണക്കെടുപ്പുകളും പരിശോധനയും അന്വേഷണങ്ങളും പൂര്‍ത്തിയാകുന്നതോടെ ജയകുമാര്‍ കുടുങ്ങിയേക്കും.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്ലാസ്റ്റിക് നോട്ടുകൾ വരുന്നു; 10, 20 പോളിമർ കറൻസികൾക്ക് കേന്ദ്രത്തിന്റെ അനുമതി, ട്രയൽ ഉടൻ ആരംഭിക്കും

Editorial

പരീക്ഷാ ക്രമക്കേട് തടയാന്‍ പഴുതടച്ച നിയമനിര്‍മാണം

India

തമിഴ്നാടിന് കാവേരീ ജലം വിട്ടു കൊടുക്കണമെന്ന ഉത്തരവ്; കർണാടകയിൽ പ്രതിഷേധം ശക്തം

Astrology

സാമ്പത്തിക വിജയവും ഔദ്യോഗിക പുരോഗതിയും: സമ്പൂർണ്ണ രാശിഫലം (30 ജൂലൈ 2026) – AI ജ്യോതിഷം

Kerala

അരാജകത്വം നിരസിക്കുക;.വെറുപ്പ് ഒരു രാജ്യത്തെ കരിയർ കെട്ടിപ്പടുക്കുകയോ രാജ്യത്തെ മാറ്റുകയോ ചെയ്യുന്നില്ല: ജെന്‍സീയ്‌ക്ക് ഉപദേശവുമായി രാജീവ് ചന്ദ്രശേഖര്‍

പുതിയ വാര്‍ത്തകള്‍

കൊറിയന്‍ സംഗീത ബാന്‍റായ ബിടിഎസിന് ഗ്രാമി പുരസ്കാരം വേണ്ട;; വംശീയതയോടുള്ള പ്രതിഷേധം

‘രാമായണ’ സിനിമയുടെ ട്രെയ്‌ലര്‍ ലോഞ്ച് ബ്രാഹ്മമുഹൂര്‍ത്തത്തില്‍; റഹ്മാന്റെ സംഗീതം 75 കോടിക്ക് വിലയ്‌ക്ക് വാങ്ങി ബ്രഹ്മാണ്ഡ കമ്പനി

ടെലഗ്രാം ആപ് സ്ഥാപകന്‍ പാവ് ലോവ് ഡുറോവ് (ഇടത്ത്)

ഇന്ത്യയുടെ നീറ്റ് പരീക്ഷാപേപ്പര്‍ ചോര്‍ന്നെന്ന് പ്രചരിപ്പിക്കാന്‍ തട്ടിപ്പുകാര്‍ ഉപയോഗിച്ചത് ടെലഗ്രാം ആപ്; പുടിന്റെയും ഉറക്കവും ടെലഗ്രാം കെടുത്തുന്നു

കല്‍ക്കരി കുംഭകോണ കേസില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെതിരായ കേസ് അവസാനിപ്പിച്ചു

വിചാരണ കോടതിയുടെ നടപടിയെ ചോദ്യം ചെയ്ത് നടി അന്‍സിബ ഹസ്സന്‍ ഹൈക്കോടതിയില്‍

നീയാരുമല്ല, ഞാന്‍ നമ്പൂരിയുമല്ല….തുടങ്ങി ചരിത്രബോധമില്ലാത്ത വരികളാണ് പാടുന്നത്: ഫക്രുദ്ദീന്‍ അലി

കര്‍ക്കടക വാവുബലി: തിരുവനന്തപുരത്ത് മദ്യനിരോധനം ഏര്‍പ്പെടുത്തി

ഓണത്തിന് നാട്ടിലെത്താന്‍ കോട്ടയം – ഹുബ്‌ളി സ്‌പെഷ്യല്‍ ട്രെയിനുകള്‍, ഇന്ന് മുതല്‍ റിസര്‍വ് ചെയ്യാം

ക്ഷേത്രത്തില്‍ തുലാഭാരത്തിനിടെ ത്രാസ് പൊട്ടിവീണു: വി. മുരളീധരന്‍ എംഎല്‍എയ്‌ക്ക് പരിക്ക്

വാക്ക് പാലിച്ച് മേയർ…പുത്തരിക്കണ്ടത്ത് നിന്നും നെൽക്കതിർ തലയിൽ ചുമന്ന് പദ്മനാഭന് സമർപ്പിച്ച് വണങ്ങി മേയര്‍ വിവി രാജേഷും സംഘവും.

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.