കൊച്ചിയിലെ തൊഴിലാളി പഠന ഗവേഷണ കേന്ദ്രത്തില്‍ ബിഎംഎസ് നടത്തിയ ചര്‍ച്ച മുന്‍ ദേശീയ പ്രസിഡന്റ് അഡ്വ. സജി നാരായണന്‍ ഉദ്ഘാടനം ചെയ്യുന്നു. എം.പി. രാജീവന്‍, അഡ്വ.എന്‍.നരേഷ്, കെ.കെ. വിജയകുമാര്‍, അഡ്വ.സി.ബി. മുകുന്ദന്‍, ഷിബിന്‍ അശോക് സമീപം
കൊച്ചി: തൊഴിലാളികള്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്ന സാമൂഹിക സുരക്ഷ കോഡിലെ അപാകതകള്‍ പരിഹരിക്കണമെന്ന് ബിഎംഎസ് മുന്‍ ദേശീയ പ്രസിഡന്റ് അഡ്വ. സജി നാരായണന്‍. കൊച്ചിയിലെ തൊഴിലാളി പഠന ഗവേഷണ കേന്ദ്രത്തില്‍ ‘സാമൂഹിക സുരക്ഷ കോഡും, പദ്ധതികളും’ എന്ന വിഷയത്തില്‍ നടത്തിയ ചര്‍ച്ച ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു.
ഇഎസ്‌ഐ, പിഎഫ്, ഉള്‍പ്പടെയുള്ള 15 ഓളം നിയമങ്ങള്‍ ഏകീകരിച്ചുള്ള പുതിയ നിയമത്തില്‍ എല്ലാ അസംഘടിത തൊഴിലാളികളെയും ഉള്‍പ്പെടുത്തുവാനുള്ള നടപടി സ്വാഗതാര്‍ഹമാണ്. ട്രേഡ് യൂണിയന്‍ പ്രാതിനിധ്യം കുറച്ചതും, സ്വകാര്യവത്കരണത്തിന് വഴി തുറന്നതും നിയമത്തിന്റെ വീഴ്ചയാണെന്നും അദ്ദേഹം പറഞ്ഞു. ബിഎംഎസ് സംസ്ഥാന പ്രസിഡന്റ് കെ.കെ. വിജയകുമാര്‍ അദ്ധ്യക്ഷനായി.
എഫ്ആര്‍ഐസിഎല്‍. പ്രസിഡന്റ് അഡ്വ. സിബി മുകുന്ദന്‍, ഇഎസ്‌ഐസി ഡെപ്യൂട്ടി ഡയറക്ടര്‍ മാര്‍ട്ടിന്‍ ജോസഫ്, ഇപിഎഫ് എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസര്‍ ഷിബിന്‍ അശോക്, അസി. സോളിസിറ്റര്‍ ജനറല്‍ അഡ്വ. എന്‍. നഗരേഷ്, ബിഎംഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി എം.പി. രാജീവന്‍, ബിഎംഎസ് സംസ്ഥാന സെക്രട്ടറി ആര്‍. രഘുരാജ,് എറണാകുളം ജില്ലാ സെക്രട്ടറി കെ.വി. മധുകുമാര്‍ എന്നിവര്‍ സംസാരിച്ചു.
















