സ്ത്രീത്വത്തെ അപമാനിച്ച മന്ത്രി എം. എം. മണി രാജിവയ്‌ക്കണമെന്നാവശ്യപ്പെട്ട് മഹിളാ ഐക്യവേദിയുടെ ആഭിമുഖ്യത്തില്‍ സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാര്‍ച്ച് ജസ്റ്റിസ് ഡി. ശ്രീദേവി ഉദ്ഘാടനം ചെയ്യുന്നു
തിരുവനന്തപുരം: പിണറായി മന്ത്രിസഭയുടെ കുറ്റവും കുറവും വിവാദ വാര്‍ത്തകളും ജനം ചര്‍ച്ച ചെയ്യാതിരിക്കാന്‍ ഇറക്കിയ ബഫൂണാണ് മന്ത്രി എം.എം. മണിയെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി.ശശികല ടീച്ചര്‍ .
സ്ത്രീത്വത്തെ അപമാനിച്ച മന്ത്രി എം.എം. മണി രാജി വയ്‌ക്കണമെന്നാവശ്യപ്പെട്ട് മഹിളാ ഐക്യവേദി സെക്രട്ടേറിയറ്റിനുമുന്നില്‍ നടത്തിയ ധര്‍ണയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അവര്‍. മണിയെക്കൊണ്ട് രാജിവയ്‌പ്പിക്കുകയല്ല മണിക്കെതിരെ കുറ്റം ചാര്‍ത്തി പുറത്താക്കുകയാണ് വേണ്ടത്. മണി പൊതുപ്രവര്‍ത്തനം നടത്തുന്ന മുഴുവന്‍ സ്ത്രീകളെയുമാണ് അപമാനിച്ചിരിക്കുന്നത്. മണിയുടെ ശരീരഭാഷയാണ് ഭാഷയേക്കാള്‍ മോശം. അവര്‍ പറഞ്ഞു.
എം.എം.മണിയുടെ കോലത്തില്‍ ചൂലുകൊണ്ടും ചെരുപ്പുകൊണ്ടും അടിക്കുകയും കോലം കത്തിക്കുകയും ചെയ്തു. നിഷാ സോമന്‍,പി.ജി. ശശികല, അഡ്വ.അഞ്ജനാ സുരേഷ് എന്നിവര്‍ സംസാരിച്ചു.മഹിളാമോര്‍ച്ച,ബാലഗോകുലം, യോഗക്ഷേമസഭ, വേലന്‍ മഹിളാസംഘം, ക്ഷേത്രസംരക്ഷണസമിതി, എസ്എന്‍ഡിപിയോഗം കേന്ദ്രസമിതി,വിശ്വബ്രഹ്മണസഭ, രാഷ്‌ട്രസേവികാ സമിതി, ബിജെപി,ഹിന്ദു ഐക്യവേദി തുടങ്ങി വിവിധ സമുദായ സംഘടനകളുടെ വനിതാവിഭാഗവും സംയുക്തമായാണ് ധര്‍ണ സംഘടിപ്പിച്ചത്.
വിവിധ സംഘടനാ നേതാക്കളായ ബിന്ദുമോഹന്‍, സൗദാമിനി,തിലകം സത്യനേശന്‍, പത്മിനി രാജന്‍, ശ്രീജാ സുദര്‍ശന്‍, ടി. ആര്‍.വീണ, എം.ബി. അഞ്ജന, അഡ്വ.ഗീതാകുമാരി, അംബിക, സൂര്യ പേംകുമാര്‍, അഡ്വ.സംഗീത എന്നിവര്‍ നേതൃത്വം നല്‍കി.
















