ബിജെപി കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പയ്യാമ്പലത്തെ മരാര്‍ജിസ്മൃതി കുടീരത്തില്‍ ദേശീയ നിര്‍വ്വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ് പുഷ്പാര്‍ച്ചന നടത്തുന്നു
കണ്ണൂര്‍: ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ സ്വര്‍ഗീയ മാരാര്‍ജിയുടെ ഇരുപത്തിമൂന്നാമത് ചരമവാര്‍ഷിക ദിനം ബിജെപി ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ആചരിച്ചു.
പയ്യാമ്പലത്തെ സ്മൃതി കുടീരത്തില്‍ ഇന്നലെ രാവിലെ നടന്ന പുഷ്പാര്‍ച്ചനയില്‍ നൂറുകണക്കിനാളുകള്‍ പങ്കെടുത്തു. അനുസ്മരണ സമ്മേളനം ബിജെപി ദേശീയ നിര്‍വ്വാഹക സമിതി അംഗം പി.കെ.കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു.
പ്രവര്‍ത്തകരുടെ ഹൃദയം തൊട്ടറിഞ്ഞ്, പ്രവര്‍ത്തകരുടെ ഇടയില്‍ നിന്ന് വളര്‍ന്നുവന്ന നേതാവായിരുന്നു മാരാര്‍ജിയെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ കൃഷ്ണദാസ് പറഞ്ഞു. അധികാരത്തിലെത്തുമെന്ന് വിദൂരമായ സാധ്യതപോലുമില്ലാത്ത കാലത്താണ് അദ്ദേഹം ജനസംഘത്തിന്റെ പ്രവര്‍ത്തനത്തിനായി സ്വജീവിതം തന്നെ മാറ്റിവെച്ചത്.
ആദര്‍ശത്തില്‍ നിന്നുള്ള ഊര്‍ജ്ജമാണ് കുടുംബവും ജോലിയും ~എല്ലാം മാറ്റി വെച്ച് രാഷ്‌ട്രീയ പ്രവര്‍ത്തനത്തില്‍ സജീവമാകാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചത്. ബിജെപി ജില്ലാ പ്രസിഡണ്ട് പി. സത്യപ്രകാശ് അധ്യക്ഷത വഹിച്ചു.
















