ഇറാന് സൈനിക മേധാവി മേജര്‍ ജനറല്‍ മുഹമ്മദ് ബക്കേരി
ടെഹ്‌റാന്‍: പാകിസ്ഥാന്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന തീവ്രവാദസംഘടനകളെ നിലയ്‌ക്കു നിര്‍ത്തിയില്ലെങ്കില്‍ പാകിസ്ഥാനില്‍ ആക്രമണം നടത്തുമെന്ന മുന്നറിയിപ്പുമായി ഇറാന്‍.
പാകിസ്ഥാന്‍ തീവ്രവാദികള്‍ക്ക് സുരക്ഷ ഒരുക്കുന്നുവെന്ന് കുറ്റപ്പെടുത്തിയ ഇറാന്‍ സൈനിക മേധാവി മേജര്‍ ജനറല്‍ മുഹമ്മദ് ബക്കേരി ഭീകരര്‍ക്ക് എതിരെ ഉടന്‍ നടപടിയെടുക്കണമെന്ന് പാകിസ്ഥാനോട് ആവശ്യപ്പെട്ടിട്ടുണ്ട്. പാക് ഭീകരരുടെ ആക്രമണത്തില്‍ പത്ത് ഇറാന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് കര്‍ശന നിലപാടുമായി സൈനിക മേധാവി തന്നെ രംഗത്തെത്തിയത്.
ഭീകരരെ വാടകയ്‌ക്ക് എടുത്ത് ആക്രമണം നടത്തുന്നത് സ്വയം പരാജയം സമ്മതിക്കലാണ്. പാകിസ്ഥാന്റെ അതിര്‍ത്തി തീവ്രവാദികളുടെ സ്വര്‍ഗമാണ്. യു.എസ് സഹായത്തോടെ സൗദി അറേബ്യ വാടകയ്‌ക്ക് എടുത്ത തീവ്രവാദികളും അവിടെ പരിശീലനത്തിലാണെന്നും അദ്ദേഹം പറഞ്ഞു.
















