ഹൈദരാബാദ്: ഇറാഖിലെയും സിറിയയിലെയും തീവ്രവാദ സംഘടനയായ ഇസ്ലാമിക സ്റ്റേറ്റി(ഐഎസ്ഐഎസ്)ല്‍ ചേരാന്‍ പോയ 15 ഇന്ത്യന്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികളെ തെലങ്കാന പോലീസ് പിടികൂടി. സംഘത്തില്‍ ഒരു പെണ്‍കുട്ടിയും ഉണ്ട്. ഹൈദരാബാദ് സ്വദേശികളായ വിദ്യാര്‍ത്ഥികള്‍ പശ്ചിമബംഗാള്‍ വഴി ഇറാഖിലേക്ക് കടക്കാന്‍ ശ്രമിക്കവെയാണ് പോലീസ് പിടിയിലായത്.
ഇറാഖിലെ ഐഎസ്ഐഎസില്‍ ചേര്‍ന്ന് വിശുദ്ധ യുദ്ധം നടത്തുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഇവര്‍ പോലീസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്. വിദ്യാര്‍ത്ഥികളെ കാണാനില്ലെന്ന മാതാപിതാക്കളുടെ പരാതിയെ തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇവരെ പിടികൂടിയത്. എന്നാല്‍ ഇവര്‍ക്കെതിരെ കേസ് ചാര്‍ജ് ചെയ്യുകയോ അറസ്റ്റ് ചെയ്യുകയോ ചെയ്തിട്ടില്ല. ഇവരെ മാതാപിതാക്കളെ ഏല്‍പ്പിക്കുകയും കൗണ്‍സിലിംഗിന് വിധേയരാക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു.
മുന്‍ സിമി പ്രവര്‍ത്തകന്റെ ഒരു ബന്ധുവാണ് വിദ്യാര്‍ത്ഥികളെ ഇറാഖിലെത്തിക്കാന് ഇടനിലക്കാരനായതെന്നാണ് റിപ്പോര്‍ട്ട്. ഇയാള്‍ക്കുവേണ്ടി പോലീസ് തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. വിദ്യാര്‍ഥികളെ ബ്രെയിന്‍വാഷ് ചെയ്തും പണം നല്‍കിയുമാണ് ഇടനിലക്കാരന് തീവ്രവാദി സംഘടനയിലേക്ക് ആകര്‍ഷിച്ചത്. അഞ്ചുലക്ഷത്തിനടുത്തുവരെ തുക ഇതുവഴി ഇവര്‍ക്ക് ലഭിച്ചതായാണ് വിവരം. പാസ്പോര്‍ട്ട് എടുത്തുനല്‍കിയതും ഇടനിലക്കാരനാണ്. സോഷ്യല്സൈറ്റുകള്വഴിയാണ് ഇയാള്‍ യുവാക്കളെ ആകര്‍ഷിക്കുന്നത്. ഇതിനായി കോടിക്കണക്കിന് രൂപ ഇയാള്‍ക്ക് വിദേശത്തുനിന്നും പ്രതിഫലമായി ലഭിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇയാളെ അറസ്റ്റു ചെയ്യുന്നതോടെ കൂടുതല്‍ വിവരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പോലീസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: