പ്രിട്ടോറിയ: ദക്ഷിണാഫ്രിക്കയുടെ ബ്ലേഡ് റണ്ണര്‍ ഓസ്കര് പിസ്റ്റോറിയസ് കാമുകിയെ വെടിവെച്ച് കൊലപ്പെടുത്തിയതാണെന്ന് വിചാരണ കോടതിയുടെ കണ്ടെത്തല്‍. മനപൂര്‍വമല്ലാത്ത നരഹത്യാകുറ്റം തെളിഞ്ഞതോടെ പിസ്റ്റോറിയസിന് ശിക്ഷ ലഭിക്കും.
ഇയാള്‍ക്കെതിരെ മനപൂര്‍വ്വമല്ലാത്ത നരഹത്യ, മാരകായുധം കൈയ്യില്‍ സൂക്ഷിക്കല്‍, തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. 15 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമതിയിരിക്കുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം നടന്ന വിചാരണയില്‍ പിസ്റ്റോറിയസ് ആസൂത്രിതമായി കൊലനടത്തിയതാണെന്ന് കോടതിയ്ക്ക് കണ്ടെത്താനായിരുന്നില്ല.
മാസങ്ങള്‍ നീണ്ട വിചാരണയ്ക്കു ശേഷമാണ് കോടതി ഇന്നു വിധി പ്രസ്താവിച്ചത്. കഴിഞ്ഞവര്‍ഷം ഫെബ്രുവരി 14 നാണ് കേസിനാസ്പദമായ സംഭവം. പിസ്റ്റോറിയസിന്റെ വസതിയില്‍ നിന്നും മോഡലും ഇയാളുടെ കാമുകിയുമായ റീവ് സ്റ്റീന് കോപിനെ (29) വെടിയേറ്റു മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. വീട്ടില്‍ അതിക്രമിച്ചു കയറിയ അക്രമിയെന്നു കരുതിയാണ് റീവയെ വെടിവെച്ചതെന്നായിരുന്നു പിസ്റ്റോറിയസ് പോലീസില്‍ നല്കിയ മൊഴി.
റീവിന് നേരെയാണ് വെടിയുതിര്‍ത്തതെന്ന് മനസിലാക്കിയ താന്‍ അലറി വിളിച്ചെന്നും. റീവുമായി തനിക്ക് പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്ന നിലപാടില്‍ തന്നെ ഉറച്ച് നില്കുകയായിരുന്നു പിസ്റ്റേറിയസ്. വിചാരണ സമയത്ത് റീവയുടെ കുടുംബാംഗങ്ങളോട് ക്ഷമാപണം നടത്തിയ പിസ്റ്റോറിയസ് വക്കീല്‍ മുഖേന കോടതിക്ക് പുറത്ത് കേസ് ഒത്തുതീര്‍പ്പാക്കാന്‍ ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടിരുന്നു.
രണ്ട് കാലുകളും ഇല്ലാത്ത പിസ്റ്റോറിയസ് കൃത്രിമ കാലുകളുമായാണ് ഒളിമ്പിക്സില്‍ മത്സരിച്ചത്. അങ്ങനെയാണ് ബ്ലേഡ് റണ്ണര്‍ എന്ന പേര് ലഭിച്ചത്. ഒളിമ്പിക്സില്‍ പങ്കെടുക്കുന്ന ആദ്യ വികലാംഗനാണ് പിസ്റ്റോറിയസ്. ഇതോടെ അദ്ദേഹം ചരിത്രത്തിന്റെ ഭാഗമാകുകയും ചെയ്തു.
2012 ല്‍ ലണ്ടന്‍ ഒളിംമ്പിക്സിലാണ് പിസ്റ്റോറിയസ് പൊയ്കാലുകളില്‍ ഓടി ചരിത്രം സൃഷ്ടിച്ചത്. പാരാലിമ്പിക്സില്‍ ആറ് തവണ മെഡല്‍ നേടുകയും ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: