കോഴിക്കോട്: ആര്‍എസ്എസ് ജില്ലാ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് മനോജിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി സിപിഎം കതിരൂര്‍ വെസ്റ്റ് ബ്രാഞ്ച് കമ്മറ്റിയംഗം വേണാടിന്റവിട വിക്രമന് കുറ്റം സമ്മതിച്ചതായി അന്വേഷണ സംഘം. തന്റെ സുഹൃത്ത് ഡയമണ്ട് മുക്ക് സ്വദേശി സുരേന്ദ്രനെ കൊലപ്പെടുത്തിയതിലുള്ള വൈരാഗ്യം മൂലമാണ് മനോജിനെ കൊലപ്പടുത്തിയതെന്ന് അന്വേഷണ സംഘത്തിന് മുമ്പാകെ വിക്രമന് മൊഴി നല്കി. പാര്‍ട്ടി നേതാക്കള്‍ക്ക് കൊലപാതകവുമായി ബന്ധമില്ലെന്നും വിക്രമന് പറഞ്ഞു. കൈക്കും കാലിനും കണ്ടെത്തിയ പരിക്ക് മനോജിനെ ബോംബെറിഞ്ഞപ്പോള്‍ ഉണ്ടായതാണെന്നും വിക്രമന് സമ്മതിച്ചിട്ടുണ്ട്. അതേസമയം ഒളിത്താവളം ഒരുക്കിയവരെ കുറിച്ച് വിക്രമന് ഒന്നും പറഞ്ഞിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: