കണ്ണൂര്‍: കൊല്ലപ്പെട്ട ആര്‍എസ്എസ് ജില്ലാ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് മനോജിന്റെ മൃതദേഹം പോസ്റ്റ്മാര്‍ട്ടം ചെയ്ത ഡോ. ഗോപാലകൃഷ്ണനില്‍ നിന്നും ക്രൈ ബ്രാഞ്ച് അന്വേഷണ സംഘം മൊഴിയെടുത്തു. പരിയാരം മെഡിക്കല്‍ കോളേജിലെത്തിയാണ് സംഘം മൊഴി രേഖപ്പെടുത്തിയത്. കഴുത്തിലേറ്റ ആഴത്തിലുള്ള മുറിവാണ് മരണകാരണമെന്നു പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ടായിരുന്നു.
മനോജിന്റെ ശരീരത്തിലേറ്റ മുറിവുകളുടെ സ്വഭാവം മനസ്സിലാക്കാനാണു ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ ഡോക്ടറെ ചോദ്യം ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: