ന്യൂദല്‍ഹി: ജുഡീഷ്യറിയുടെ സ്വാതന്ത്ര്യം എടുത്തുമാറ്റാനുള്ള ശ്രമങ്ങള്‍ ഫലം കാണുന്നില്ലെന്ന് ചീഫ് ജസ്റ്റിസ് ആര്.എം.ലോധ. ബാര്‍ അസോസിയേഷന് ഓഫ് ഇന്ത്യയുടെ സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നീതിന്യായ വ്യവസ്ഥയുടെ സ്വാതന്ത്ര്യം ചോദ്യം ചെയ്യാനുള്ള ശ്രമങ്ങള്‍ പരാജയപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ധാര്‍മ്മികതയിലും വിവേകത്തിലും ഉറച്ച് നില്ക്കുന്ന നീതി പീഠമാണ് ഏത് രാജ്യത്തിന്റെയും ശക്തി. ഇക്കാര്യത്തില്‍ ഇന്ത്യയെ മാതൃകയാക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയില്‍ സാമ്പത്തിക-സാമൂഹിക കാര്യങ്ങള്‍ മാറുകയാണ്. സാമ്പത്തിക രംഗം വളരുന്നു. ഇതിനനുസരിച്ച് അഴിമതിയും, അഴിമതി വളരുന്ന സാഹചര്യത്തിനനുസരിച്ചുള്ള പ്രവര്‍ത്തനങ്ങളൊന്നും തന്നെ ജുഡീഷ്യറി ചെയ്യരുത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: