കോട്ടയം: ബാലഗോകുലം ജില്ലാസമിതിയുടെയും ശ്രീകൃഷ്ണജയന്തി ആഘോഷസമിതിയുടേയും ആഭിമുഖ്യത്തില്‍ ജില്ലയില്‍ 700 ശോഭായാത്രകള്‍ നടക്കും. കോട്ടയം നഗരത്തില്‍ നടക്കുന്ന മഹാശോഭായാത്ര സംഗമം സെന്‍ട്രല്‍ ജംഗ്ഷനില്‍ യോഗക്ഷേമ സഭാസംസ്ഥാന പ്രസിഡന്റ് അക്കീരമണ്‍ കാളിദാസ ഭട്ടതിരി ഉത്ഘാടനം ചെയ്യും. ബാലഗോകുലം സംസ്ഥാന ഉപാദ്ധ്യക്ഷന്‍ ഡി. നാരായണശര്‍മ്മ ജന്മാഷ്ടമി സന്ദേശം നല്‍കും. നഗരസഭയുടെ സ്വീകരണം നഗരസഭാ ചെയര്മാന് എം.പി. സന്തോഷ്കുമാര്‍ നിര്‍വ്വഹിക്കും. സ്വാഗതസംഘം ചെയര്മാന് കെ.വി. വിശ്വനാഥന് കുന്നത്തുകളത്തില്‍, വര്‍ക്കിംഗ് പ്രസിഡന്റ് ജി. വിശ്വനാഥന് നായര്‍, ജനറല്‍ സെക്രട്ടറി ശരത്ത് വി. നാഥ്, ബാലഗോകുലം മേഖലാസഹകാര്യദര്ശി പി.സി. ഗിരീഷ്കുമാര്‍, ജില്ലാകാര്യദര്‍ശി ബി. അജിത് കുമാര്‍, ജില്ലാരക്ഷാധികാരി ജി. മോഹനചന്ദ്രന്, താലൂക്ക് സേവാപ്രമുഖ്് മുട്ടമ്പലം മധു, നഗര്‍ ആഘോഷപ്രമുഖ് അഞ്ചു സതീഷ് തുടങ്ങിയവര്‍ നേതൃത്ത്വം നല്‍കും. പുതുപ്പള്ളിയില്‍ നടക്കുന്ന മഹാശോഭായാത്ര സെന്‍ട്രല്‍ ജംഗ്ഷനില്‍ സംഗമിച്ച് പുതുപ്പള്ളി തൃക്കയില്‍ നടക്കുന്ന സമ്മേളനത്തില്‍ ആര്‍എസ് എസ് വിഭാഗ് സഹകാര്യവാഹ് ഡി. ശശികുമാര്‍ സന്ദേശം നല്‍കും. നാട്ടകം പഞ്ചായത്തിലെ മഹാശോഭായാത്ര പാക്കില്‍ കവലയില്‍ സംഗമിക്കും. താലൂക്ക് സെക്രട്ടറി വിനയന്, ജില്ലാസേവ പ്രമുഖ് ശങ്കരന് എന്നിവര്‍ നേതൃത്വം നല്‍കും. പനച്ചിക്കാട് പഞ്ചായത്ത് ശോഭായാത്രകള്‍ പരുത്തുംപാറ കവലയില്‍ സംഗമിക്കും. സംഗമശോഭായാത്ര ചോഴിയക്കാട് ശ്രീകൃഷ്ണ സ്വാമിക്ഷേത്രത്തില്‍ സമാപിക്കും. വടവാതൂരില്‍ നടക്കുന്ന ശോഭായാത്ര ബിഎംഎസ് സംസ്ഥാന വൈസ്പ്രസിഡന്റ് ഉണ്ണികൃഷ്ണന് ഉണ്ണിത്താന് ഉത്ഘാടനം ചെയ്യും. കുമാരനല്ലൂരില്‍ അഞ്ച് സ്ഥലങ്ങളില്‍ നിന്നുമാരംഭിക്കുന്ന ശോഭായാത്ര കവലയില്‍ സംഗമിക്കും. തിരുവാര്‍പ്പില്‍ നടക്കുന്ന മഹാശോഭായത്ര സംഗമം ഓമനക്കുട്ടന് ഉത്ഘാടനം ചെയ്യും. കുമരകത്ത് നടക്കുന്ന ശോഭായാത്രയ്ക്ക് സേതു, ആര്‍എസ്എസ് താലൂക്ക് കാര്യവാഹ് എസ്. ഹരികുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കും. കറുകച്ചാല്‍ ടൗണില്‍ നടക്കുന്ന ശോഭായാത്ര സംഗമം ജില്ലാ സംഘടനകാര്യദര്ശി കെ.ജി. രഞ്ചിത്ത് ഉത്ഘാടനം ചെയ്യും. താലൂക്ക് കാര്യവാഹ് ദീപക്, താലൂക്ക് കാര്യദര്‍ശി സന്ദീപ് സോമനാഥ് തുടങ്ങിയവര്‍ നേതൃത്വം നല്‍കും. പാലമറ്റം, ചമ്പക്കര, പത്തനാട്, കുളത്തൂര്‍മൂഴി എന്നീസ്ഥലങ്ങളിലും മഹാശോഭായാത്രകള്‍ നടക്കുന്നു. നെടുംകുന്നത്ത് ജില്ലാ ബൗദ്ധിക്ക് പ്രമുഖ് ഒ.ആര്. ഹരിദാസ് ഉത്ഘാടനം ചെയ്യും. വാകത്താനം പഞ്ചായത്ത് ശോഭായാത്ര സംഗമം ജില്ലാസമിതിയംഗം ബിനോയ് ലാല്‍ ഉത്ഘാടനം ചെയ്യും. കുമ്മനം ഇളംകാവില്‍ നടക്കുന്ന ശോഭായാത്ര ജില്ലാ ഉപാദ്ധ്യക്ഷന്‍ എം.ബി. ജയന് ഉത്ഘാടനം ചെയ്യും. ചങ്ങനാശ്ശേരിയില്‍ വിവിധ സ്ഥങ്ങളില്‍ നിന്നുള്ള ശോഭായാത്രകള്‍ പെരുന്ന ജംഗ്ഷനില്‍ സംഗമിക്കും. സംഗമം ബാലഗോകുലും മേഖലാ ഉപാദ്ധ്യക്ഷന്‍ കെ.എസ്. ശശിധരന് ഉത്ഘാടനം ചെയ്യും. താലൂക്ക് കാര്യദര്‍ശി വിമല്‍കുമാര്‍, താലൂക്ക് അദ്ധ്യക്ഷന്‍ റ്റി.പി. രാജു എന്നിവര്‍ നേതൃത്വം നല്‍കും. തൃക്കൊടിത്താനത്ത് നടക്കുന്ന ശോഭായാത്ര മേഖല അദ്ധ്യക്ഷന്‍ വി.എസ്. മധുസൂദനന് ഉത്ഘാടനം ചെയ്യും. ഓണംതുരുത്തില്‍ ജില്ലാ പ്രസിഡന്റ് ഇ.പി. കൃഷ്ണന് നമ്പൂതിരി ഉത്ഘാടനം ചെയ്യും. കാണക്കാരി, പുന്നത്തുറ, നീണ്ടൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ മഹാശോഭായാത്രകള്‍ നടക്കും. മണര്‍കാട് നടക്കുന്ന ശോഭായത്രയ്ക്ക് താലൂക്ക് അദ്ധ്യക്ഷന്‍ ബി. വിജയകുമാര്‍ നേതൃത്വം നല്‍കും. വെള്ളൂരില്‍ താലൂക്ക് സംഘടനാകാര്യദര്‍ശി പ്രതീഷ് മോഹന്‍ ശോഭായാത്രകള്‍ക്ക് നേതൃത്വം നല്‍കും. പാമ്പാടിയില്‍ ജില്ലാകാര്യദര്‍ശി റ്റി.ആര്. സുരേഷ് നേതൃത്വം നല്‍കും പള്ളിക്കത്തോട് നടക്കുന്ന ശോഭായാത്രകള്‍ക്ക് ജില്ലാ സഹബൗദ്ധിക് പ്രമുഖ് ഗോപീകൃഷ്ണന് രാജേഷ് എന്നിവര്‍ നേതൃത്വം നല്‍കും. മറ്റക്കരയില്‍ നടക്കുന്ന ശോഭായാത്രകള്‍ക്ക് താലൂക്ക് കാര്യദര്‍ശി എ.കെ. അനൂപ് കുമാര്‍ നേതൃത്വം നല്‍കും. കൊത്തല, കൂരോപ്പട, ളാക്കാട്ടൂര്‍, മീനടം എന്നീസ്ഥലങ്ങളില്‍ മഹാശോഭായാത്രകള്‍ നടക്കും. വൈക്കം നഗരത്തില്‍ നടക്കുന്ന മഹാശോഭായാത്ര ചീഫ് വിപ്പ് പി.സി. ജോര്‍ജ്ജ് ഉത്ഘാടനം ചെയ്യും. ആര്‍എസ്എസ് താലൂക്ക് കാര്യവാഹ് സോമശേഖരന്‍ സന്ദേശം നല്‍കും. വൈക്കം താലൂക്കിലെ വിവിധ ആഘോഷങ്ങള്‍ക്ക് താലൂക്ക് കാര്യദര്‍ശി പി.ആര്. സുഭാഷ് നേതൃത്വം നല്‍കും. പൊന്‍കുന്നം ചെറുവള്ളിയില്‍ നടക്കുന്ന മഹാശോഭായാത്ര ബാലഗോകുലം സംസ്ഥാന സെക്രട്ടറി ബാബുരാജ് മാസ്റ്റര്‍ ഉത്ഘാടനം ചെയ്യും. പൊന്‍കുന്നം ടൗണില്‍ നടക്കുന്ന ശോഭായാത്ര സംഗമം വിഭാഗ് ബൗദ്ധിക് പ്രമുഖ് എം.ജി. സോമനാഥ് ഉത്ഘാടനം ചെയ്യും. തമ്പലക്കാട്, കാഞ്ഞിരപ്പള്ളി, ഇളംകുളം, പനമറ്റം, എലിക്കുളം, ഉരുളികുന്നം എന്നിവിടങ്ങളില്‍ മഹാശോഭായത്രകള് നടക്കും. പാലായില്‍ മുരിക്കുംപുഴ ദേവീക്ഷേത്രത്തില്‍ ശോഭായാത്രകള്‍ സംഗമിക്കും. ബിജു കൊല്ലപ്പള്ളി താലൂക്ക് കാര്യദര്‍ശി ഹരിപ്രസാദ് തുടങ്ങിയവര്‍ നേതൃത്വം നല്‍കും. ഏഴാച്ചേരിയില്‍ നടക്കുന്ന മഹാശോഭായാത്രയില്‍ ഏഴാച്ചേരി രാധാകൃഷ്ണന്, ജില്ല ഖജാന്‍ജി സുജിത്ത് കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കും. ഭരണങ്ങാനം മഹാശോഭായാത്ര മേഖലാ രക്ഷാധികാരി പി.എന്‍. സുരേന്ദ്രന് ഉത്ഘാടനം ചെയ്യും. താലൂക്ക് സംഘടനാ സെക്രട്ടറി ബിനീഷ് നേതൃത്വം നല്‍കും. രാമപുരത്ത് മേഖലാഭഗിനി പ്രമുഖ ലളിതാംബിക കുഞ്ഞമ്മ, ഗീത തുടങ്ങിയവര്‍ നേതൃത്വം നല്‍കും. മുണ്ടക്കയത്ത് കെ.രഞ്ചിത്ത് ശോഭായാത്ര ഉത്ഘാടനം ചെയ്യും. ഈരാറ്റുപേട്ട, പൂഞ്ഞാര്‍ എന്നിവിടങ്ങളിലും ശോഭായാത്രകള്‍ നടക്കും. ജില്ലയില്‍ നടക്കുന്ന വിവിധ ശോഭായാത്രകള്‍ക്ക് മേഖലാ അദ്ധ്യക്ഷന്‍ വി.എസ്. മധുസൂദനന്, മേഖലാകാര്യദര്‍ശി ബിജു കൊല്ലപ്പള്ളി, സഹകാര്യദര്‍ശി പി.സി. ഗിരീഷ് കുമാര്‍, സംസ്ഥാന രക്ഷാധികാരി പ്രൊഫ. സി.എന്‍. പുരുഷോത്തമന്, സംസ്ഥാന ഉപാദ്ധ്യക്ഷന്‍ പ്രൊഫ. പി.എം. ഗോപി, സംസ്ഥാന സമിതിയംഗം കെ.എന്‍. സജികുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കും.
മുണ്ടക്കയം: മുണ്ടക്കയം മേഖലയില്‍ ശ്രീകൃഷ്ണജയന്തി ആഘോഷങ്ങളുടെ ഭാഗമായി ബാലഗോകുലത്തിന്റെയും വിവിധ ഹൈന്ദവ സംഘടനകളുടെയും ആഭിമുഖ്യത്തില്‍ 35 ശോഭായാത്രകള്‍ നടക്കും. ഉണ്ണിക്കണ്ണന്മാര് വീഥികള്‍ കീഴടക്കുന്നതോടെ നാടും നഗരവും അമ്പാടിയാകും. ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച് വിശേഷാല്‍ പൂജകള്‍, ഗോപൂജ, സാംസ്കാരിക സമ്മേളനങ്ങള്‍ എന്നിവ നടക്കും. വിവിധ ബാലഗോകുലങ്ങളുടെ ആഭിമുഖ്യത്തില്‍ കഴിഞ്ഞ ദിവസങ്ങളിലായി നദിവന്ദനം, വൃക്ഷപൂജ എന്നി നടന്നു. മുണ്ടക്കയം മേഖലയില്‍ വിവിധ പരിപാടികളില്‍ ബാലഗോകുലം താലൂക്ക് അദ്ധ്യക്ഷന്‍ എസ്.പി. വിനോദ്, കോട്ടയം മേഖല ഖജാന്‍ജി ആര്. രഞ്ജിത്, ജില്ലാ കാര്യദര്‍ശി പി.ജി. അനീഷ്, താലൂക്ക് കാര്യദര്‍ശി കെ.ആര്. രാഹുല്‍, സുരേഷ് പത്മനാഭന്, മനു കെ. വിജയന്, സൈജറാണി എന്നിവര്‍ നേതൃത്വം നല്‍കും.
പാര്‍ത്ഥസാരഥി ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ വണ്ടന്‍പതാല്‍, വേങ്ങകുന്ന്, അമ്പലം പടി, പാര്‍ത്ഥസാരഥി ക്ഷേത്രം, 10സെന്റ്, റിബേറ്റ്പടി, പാറേലമ്പലം തുടങ്ങിയ സ്ഥലങ്ങളിലെ ശോഭായാത്രകള്‍ കോസ്വേ ജങ്ഷനില്‍ എത്തി ശോഭായാത്രയായി എസ്എന്‍ഡിപി ഗുരുദേവപുരം ക്ഷേത്രാങ്കണത്തില്‍ എത്തി വെള്ളനാടി, മുരികല്ലുപുറം, വൈങ്ങണ, മുപ്പത്തൊന്നാം മൈല്‍ എന്നിവിടങ്ങളിലെ ശോഭായാത്രയോടു കൂടി സംഗമിച്ച് മഹാശോഭായാത്രയായി മുണ്ടക്കയം പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ സമാപിക്കും. തുടര്‍ന്ന് ഉറിയടി, പ്രസാദവിതരണം, ദീപാരാധന, ജന്മാഷ്ടമി പൂജ എന്നിവ നടക്കും.
എന്തയാര്‍: ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ ഏന്തയാര്‍ ചെല്ലിയന്മാര് കോവിലില്‍ നിന്ന് 2ന് ആരംഭിക്കുന്ന ശോഭായാത്ര ഗ്രാമപ്രദക്ഷിണം ചെയ്ത് തിരികെ ക്ഷേത്രാങ്കണത്തില്‍ സമാപിക്കും. പി.പി. നിര്‍മ്മലന്‍ ശ്രീകൃഷ്ണജയന്തി സന്ദേശം നല്‍കും. ജയരാജ് ചെന്തിലത്ത്, പി.എസ്. മനോജ്, തുടങ്ങിയവര്‍ നേതൃത്വം നല്‍കും.
ഇളങ്കാട്: കൊടുങ്ങ ശ്രീസുബ്രഹ്മണ്യക്ഷേത്രം, ഇളംകാട് ടോപ്പ് ശ്രീപാര്വ്വതിക്ഷേത്രം എന്നിവിടങ്ങളില്‍ നിന്ന് രാവിലെ 10ന് ആരംഭിക്കുന്ന ശോഭായാത്രകള്‍ ഞറക്കാട് ഗുരുമന്ദിരത്തില്‍ എത്തി ഇളംകാട് ടൗണില്‍ സമാപിക്കും. മുരളീധരന്, സോമന് എന്നിവര്‍ നേതൃത്വം നല്‍കും.
താളുങ്കല്‍: ശ്രീദേവി ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ മഹാദേവീ ക്ഷേത്രാങ്കണത്തില്‍ നിന്ന് ഉച്ചകഴിഞ്ഞ് ആരംഭിക്കുന്ന ശോഭായാത്ര കൂട്ടിക്കല്‍ ടൗണ്‍ ചുറ്റി തിരികെ ക്ഷേത്രസന്നിധിയില്‍ സമാപിക്കും. ജയചന്ദ്രന് നായര്‍, സച്ചിദാനന്ദന്, കെ.പി. അച്ചന്‍കുഞ്ഞ്, പി.കെ. രാജു, എന്‍. അനീഷ്, എ. സതീശ്, സി.എസ്. രവീന്ദ്രന് തുടങ്ങിയവര്‍ നേതൃത്വം നല്‍കും.
കോരൂത്തോട്: ബാലഗോകുലത്തിന്റെയും വിവിധ ഹൈന്ദവ സംഘടനകളുടെയും ആഭിമുഖ്യത്തില്‍ 2.30ന് ശങ്കരനാരായണ ക്ഷേത്രത്തില്‍ നിന്നും ശോഭായാത്ര ആരംഭിക്കും. കുഴിമാവ്, കോരുത്തോട്വഴി ശ്രീധര്‍മ്മശാസ്താക്ഷേത്രത്തില്‍ സമാപിക്കും. തന്ത്രി സുഗുണശര്മ്മ ശോഭായാത്ര ഉദ്ഘാടനം ചെയ്യും. കോരൂത്തോട് ബാലകൃഷ്ണന് തന്ത്രി ശ്രീകൃഷ്ണജയന്തി സന്ദേശം നല്‍കും. പി.വി. ബാബു, പി.കെ. ദിവാകരന്, പി.ജി. ശക്തിധരന്, കെ.പി. സന്തോഷ്കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കും.
പുലിക്കുന്ന്: അമരാവതി ഹരിഹരപുത്ര ബാലഗോകുലത്തിന്റെയും ശിവശക്തി ബാലഗോകുലത്തിന്റെയും ആഭിമുഖ്യത്തില്‍ 3ന് പുലിക്കുന്ന് ശിവക്ഷേത്രത്തില്‍നിന്നും രണ്ടാം ഡിവിഷന് ഭദ്രാ ദുര്‍ഗ്ഗാദേവി ക്ഷേത്രത്തില്‍ നിന്നും ആരംഭിക്കുന്ന ശോഭായാത്രകള്‍ അമരാവതിയില്‍ സംഗമിച്ച് മഹാശോഭായാത്രയായി അമരാവതി ക്ഷേത്രാങ്കണത്തില്‍ എത്തിച്ചേരും. ശോഭായാത്രയ്ക്ക് മിനോഷ് ശിവന്, മനു മോഹന്‍, എം.ആര്. മധുസൂദനന് എന്നിവര്‍ നേതൃത്വം നല്‍കും. ശോഭായാത്രയ്ക്കുശേഷം ഉറിയടി, അവല്‍കിഴി വിതരണം എന്നിവ നടക്കും.
മുരിക്കുംവയല്‍: യശോദ ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ 2.30ന് ശോഭായാത്ര മുരിക്കും വയല്‍ മഹാവിഷ്ണു ക്ഷേത്രത്തില്‍ നിന്നും ആരംഭിക്കും. പുഞ്ചവയല്‍, ചെറുവള്ളി ക്ഷേത്രത്തില്‍ എത്തി തിരിച്ച് മുരിക്കും വയല്‍ മഹാവിഷ്ണു ക്ഷേത്രത്തില്‍ അവസാനിക്കും. തുടര്‍ന്ന് ശ്രീകൃഷ്ണ കഥാകഥനം, ഉറിയടി, പ്രസാദവിതരണം, എന്നിവ നടത്തും. ശോഭായാത്രയ്ക്ക് മനു കെ. വിജയന്, ദീപ്തി കൃഷ്ണ, ജയരാജ് ശര്‍മ്മ എന്നിവര്‍ നേതൃത്വം നല്‍കും.
കറുകച്ചാല്‍: മാമുണ്ട അന്നപൂര്‍ണ്ണേശ്വരി ബാലഗോഗുലത്തിന്റെ ആഭിമുഖ്യത്തില്‍ 15 ന് ശ്രീകൃഷ്ണ ജയന്തി ആഘോഷിക്കും. രാവിലെ 5 ന് പ്രഭാതഭേരി, 5.30 ന് ഗണപതിഹോമം, 12 ന് ഉണ്ണിയൂട്ട്, 3.30 ന് ശാന്തിപുരം കാണിക്കമണ്ഡപത്തില്‍ നിന്നും മഹാശോഭായാത്ര. പി.എന്‍. ബാലകൃഷ്ണന് ഉദ്ഘാടനം ചെയ്യും. 6ന് ശോഭായാത്രക്കു സ്വീകരണം ക്ഷേത്രസന്നിധിയില്‍, 6.30ന് ദീപാരാധന, 7 ന് ഭജന, 12 ന് ശ്രീകൃഷ്ണാവതാരം.
തോട്ടയ്ക്കാട്: ശിവശക്തി ബാലഗോകുലം ശ്രീകൃഷ്ണഗോകുലം എന്നിവയുടെ ആഭിമുഖ്യത്തില്‍ 15 ന് ശ്രീകൃഷ്ണജയന്തി ആഘോഷം നടക്കും. രാവിലെ 7 ന് ഭാഗവത പാരായണം, വൈകുന്നേരം 3 ന് കുറിയന്നൂര്‍ കവലയില്‍ ശോഭായാത്ര ഉദ്ഘാടനം 4.30 ന് തോട്ടയ്ക്കാട് ശങ്കരനാരായണ ക്ഷേത്രത്തില്‍ സ്വീകരണം. 5.30 ന് ശോഭായാത്ര സമാപനം, അഷ്ടമിരോഹിണി സന്ദേശം, ഉറിയടി 6.30ന് ദീപാരാധന.
പൂതകുഴി: വിവേകാനാന്ദ ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ 15 ന് മഹാശോഭായാത്ര നടക്കും. രാവിലെ 5 ന് പ്രാഭാതഭേരി ഉച്ചകഴിഞ്ഞ് 3.30 ന് ശോഭായാത്ര ആരംഭം. ഉറിയടി,ദീപാരാധന എന്നിവ നടക്കും.
പാലമറ്റം: ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ 15 ന് ശോഭായാത്ര നടക്കും, രാവിലെ 8.30 ഭാഗവത പാരായണം. വൈകുന്നേരം 4 ന് ശോഭായാത്ര ഉദ്ഘാടനം , 6.15 ന് പാലമറ്റം ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തില്‍ മഹാശോഭായാത്ര സമാപനം.
പൊന്‍കുന്നം: ഇളങ്ങുളം ശ്രീധര്‍മ്മശാസ്താ ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ വിവിധ ഹൈന്ദവ സംഘടനകളുടെ സഹകരണത്തോടെ ശ്രീകൃഷ്ണജയന്തി ബാലദിന ആഘോഷങ്ങള്‍ നടക്കും. 15ന് രാവിലെ 8ന് വിളംബരജാഥ, 10ന് ഗോപൂജ എന്നിവ നടക്കും. നാളെ ഉച്ചയ്ക്ക് 3ന് ഇളങ്ങുളം ശ്രീധര്‍മ്മശാസ്താ ക്ഷേത്രാങ്കണത്തില്‍ നിന്നും ആരംഭിക്കുന്ന ശോഭായാത്ര കൊപ്രാക്കളത്ത് എത്തിയശേഷം തിരികെ കൂരാലിയില്‍ എത്തി പുല്ലാട്ടുകുന്നേല്‍ നിന്നുമെത്തുന്ന ശോഭായാത്രയുമായി സംഗമിച്ച് ശാസ്താക്ഷേത്രാങ്കണത്തില്‍ സമാപിക്കും. തുടര്‍ന്ന് ഉറിയടി, പ്രസാദവിതരണം എന്നിവ നടക്കും.
വാഴൂര്‍: ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് 14ന് കൊടുങ്ങൂര്‍ ദേവിക്ഷേത്ര മതപാഠശാലാ ഹാളില്‍ കുട്ടികളുടെ മത്സരങ്ങള്‍ നടക്കും. 15ന് കൊടുങ്ങൂരില്‍ മഹാശോഭായാത്ര നടക്കും. വാഴൂര്‍ വെട്ടിക്കാട്ട് ശ്രീധര്‍മ്മശാസ്താ ക്ഷേത്രം, തീര്‍ത്ഥപാദാശ്രമം, മൈലാടുപാറ, കീച്ചേരിപ്പടി, എതിരേറ്റുമാക്കല് ആല്‍ത്തറ, രുദ്രഭയങ്കരി ക്ഷേത്രം, വൈരമല, കാനം, പതിനഞ്ചാംമൈല്‍, മംഗലത്തുകുന്നേല്‍, പതിനേഴാം മൈല്‍ എന്നിവിടങ്ങളില്‍ നിന്നും വൈകിട്ട് 4ന് ശോഭായാത്രകള്‍ ആരംഭിച്ച് 6ന് കൊടുങ്ങൂര്‍ ജങ്ഷനില്‍ എത്തി സംഗമിച്ച് മഹാശോഭായ്ത്രയായി കൊടുങ്ങൂര്‍ ദേവീക്ഷേത്രത്തില്‍ എത്തിസമാപിക്കും. തുടര്‍ന്ന് ഉറിയടി, സമ്മാനദാനം എന്നിവ നടക്കും.
മണര്‍കാട്: ശ്രീകൃഷ്ണജയന്തി ആഘോഷങ്ങളുടെ ഭാഗമായി ബാലഗോകുലം മണര്‍കാട് മണ്ഡലത്തില്‍ ആഭിമുഖ്യത്തില്‍ 3.30ന് മാലം എന്‍എസ്എസ് ഹാളില്‍ സാംസ്കാരിക സമ്മേളനം നടത്തും. എന്‍എസ്എസ് താലൂക്ക് യൂണിയന് കമ്മറ്റിയംഗം എസ്. ജയചന്ദ്രന് അദ്ധ്യക്ഷത വഹിക്കും. എസ്എന്‍ഡിപിയോഗം കോട്ടയം യൂണിയന് വൈസ് പ്രസിഡന്റ് വി.എം. ശശി ഉദ്ഘാടനം ചെയ്യും. രാഷ്ട്രീയ സ്വയംസേവക സംഘം കോട്ടയം വിഭാഗ് സഹ കാര്യവാഹ് പി.ആര്. സജീവ് മുഖ്യപ്രഭാഷണം നടത്തും. അഖില കേരള വിശ്വകര്‍മ്മ മഹാസഭ കൗണ്‍സിലര്‍ ടി.ഡി. പ്രദീപ്കുമാര്‍, വിശ്വകര്‍മ്മ സര്‍വ്വീസ് സൊസൈറ്റി ജില്ലാ സെക്രട്ടറി സി.ആര്. ബിജുമോന്, ടി.വി. നാരായണ ശര്‍മ്മ എന്നിവര്‍ പ്രഭാഷണം നടത്തും.
ബ്രഹ്മമംഗലം: പുതുവാശ്ശേരി ശക്തികാവ് ശ്രീകൃഷ്ണ ക്ഷേത്രത്തിലെ അഷ്ടമി രോഹിണി മഹോത്സവം നാളെ വിപുലമായ പരിപാടികളോടെ ആഘോഷിക്കും. കൃഷ്ണാവതാരം, ചന്ദനം ചാര്‍ത്ത്, പിറന്നാള്‍ സദ്യ, വിശേഷാല്‍ ദീപാരാധന, അദ്ധ്യാത്മിക പ്രഭാഷണം, ഹരികഥ, നാമസങ്കീര്‍ത്തനം എന്നിവയാണ് പ്രധാന പരിപാടികള്‍.
ബ്രഹ്മമംഗലത്ത് ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ ശ്രീകൃഷ്ണ ജയന്തി വിവിധ പരിപാടികളോടെ ആഘോഷിക്കും. വൈകുന്നേരം മൂന്നിന് ആരംഭിക്കുന്ന ഘോഷയാത്ര ശോഭായാത്ര യു.പി സ്ക്കൂള് പരിസരത്ത് സംഗമിച്ചശേഷം മഹാശോഭായാത്രയായി വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്ക്കൂള് പരിസരത്ത് സമാപിക്കും.
പാലപ്ര ശ്രീദുര്‍ഗ്ഗാ അമ്പാടി ബാലഗോകുലങ്ങളുടെ ആഭിമുഖ്യത്തില്‍ ശോഭായാത്ര പാലപ്ര ടോപ്പില്‍ നിന്ന് 4ന് ആരംഭിക്കും. പാറയ്ക്കല്‍ അയ്യപ്പക്ഷേത്രത്തില്‍ എത്തി 6ന് തൃപ്പാലപ്ര ഭഗവതിക്ഷേത്രത്തില്‍ സമാപിക്കും. തുടര്‍ന്ന് പ്രസാദവിതരണ, ഉറിയടി, ക്ഷീരകര്‍ഷകരെ ആദരിക്കല്‍, ദീപാരാധന, അവതാരപൂജ എന്നിവ നടക്കും. ജില്ലാ കാര്യദര്‍ശി പി.ജി. അനീഷ്, എം.ജി. ബാലകൃഷ്ണന് നായര്‍, ശരത് ഇടയിലവീട്ടില്‍, എന്നിവര്‍ നേതൃത്വം നല്‍കും.
പുളിമൂട് പാറത്തോട് ശ്രീസരസ്വതി ചിറശ്രീ ഭുവനേശ്വരി ബാലഗോകുലം ഹൈമ എന്നിവയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന ശോഭായാത്ര 4ന് പുളിമൂട് ഹൈമയില്‍ നിന്നും ആരംഭിക്കും. പാറത്തോട് പള്ളിപ്പടി പാറത്തോട് ടൗണ്‍ ചുറ്റി ചിറശ്രീ അയ്യപ്പ ക്ഷേത്രത്തില്‍ സമാപിക്കും. ഇടച്ചോറ്റി ബാബുസ്വാമി ശ്രീകൃഷ്ണജയന്തി സന്ദേശം നല്‍കും. തുടര്‍ന്ന് ഉറിയടി, പ്രസാദവിതരണം, എന്നിവ നടക്കും. ബാബു വടക്കേനാത്ത്, ജയന്, നിജി ഭാര്ഗവന് എന്നിവര്‍ നേതൃത്വം നല്‍കും.
പാലൂര്‍ക്കാവ് ഉമാമഹേശ്വര ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ 4ന് പാലൂര്‍ക്കാവ് കാണിക്ക മണ്ഡപത്തില്‍ നിന്നാരംഭിക്കുന്ന ശോഭായാത്ര നഗരപ്രദക്ഷിണം ചെയ്ത് പാലൂക്കാവ് ഉമാമഹേശ്വര ക്ഷേത്രത്തില്‍ സമാപിക്കും. പി.വി. വൈശാഖ്, ടി.വി. ജിബിന്‍, എം.വി. വിഷ്ണു, കെ.വൈ. അജിത്, കെ.വൈ. അനൂപ് എന്നിവര്‍ നേതൃത്വം നല്‍കും.
പെരുവന്താനത്ത് ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ കൊടികുത്തി സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍ നിന്നും 3ന് ആരംഭിക്കുന്ന ശോഭായാത്ര പെരുവന്താനം ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ സമാപിക്കും. സുഭാഷ്കുമാര്‍, സി.ഡി. മുരളീധരന് എന്നിവര്‍ നേതൃത്വം നല്‍കും.
ഇടക്കുന്നം വിവേകാനന്ദ, തറകെട്ടി മരുത് ശ്രീഅയ്യപ്പാ ബാലഗോകുലങ്ങളുടെയും ഇടക്കുന്നം ഭഗവതിക്ഷേത്രം, തറകെട്ടി മരുന്ന് അയ്യപ്പക്ഷേത്രം എന്നിവയുടെയും ആഭിമുഖ്യത്തില്‍ നടത്തുന്ന ശോഭായാത്ര 3ന് തറകെട്ടി മരുത് അയ്യപ്പക്ഷേത്രത്തില്‍ നിന്ന് ആരംഭിച്ച് മുക്കാലി എസ്എന്‍ഡിപി ഗുരുദേവക്ഷേത്രത്തില്‍ സംഗമിച്ച് മടക്കുന്നം ഭഗവതിക്ഷേത്രത്തില്‍ സമാപിക്കും. ശോഭായാത്രക്ക് ശേഷം ഉറിയടി, ഗോപൂജ, പ്രസാദവിതരണം എന്നിവ നടക്കും. കെ.പി. അര്ജുന്, സൈജു കെ. രാമനാഥ്, ടി.എസ്. സജിത്ത്, ഹരികൃഷ്ണ പ്രസാദ്, പ്രസീദ് പ്രതാപന് എന്നിവര്‍ നേതൃത്വം നല്‍കും.
കടുത്തുരുത്തി തിരുവമ്പാടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ തിരുവമ്പാടി ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ ശോഭായാത്ര നടക്കും. ഗോപൂജയും പ്രസാദമൂട്ട്, ഉറിയടി, രാത്രി 11ന് അവതാര ദര്‍ശനം എന്നിവ നടക്കും.
ഞീഴൂര്‍ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ 15ന് രാവിലെ പള്ളിയുണര്‍ത്തല്‍, ഗണപതിഹോമം, ഭാഗവത പാരായണം, 8ന് വിശേഷാല്‍ പൂജകള്‍, വൈകിട്ട് ശോഭായാത്ര, 6ന് ഉറിയടി, 7ന് വിശേഷാല്‍ ദീപാരാധന, 11.30ന് ശ്രീകൃഷ്ണാവതാരദര്ശനം അഭിഷേകം എന്നിവ നടക്കും.
ആയാംകുടി മഹാദേവക്ഷേത്രത്തിലും പുതുശേരിക്കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ നിന്നും ശോഭായാത്ര നടക്കും. പമ്പമേളം, കരകാട്ടം, ചെണ്ടമേളം, ഉറിയടി, വിശേഷാല്‍ പൂജകള്‍, അവതാരപൂജ എന്നിവ നടക്കും.
എരുമേലി: ശ്രീകൃഷ്ണജയന്തി ആഘോഷങ്ങളുടെ ഭാഗമായി എരുമേലിയില്‍ 16 സ്ഥലങ്ങളില്‍ നിന്നാരംഭിക്കുന്ന ശോഭായാത്ര എരുമേലി ടൗണില്‍ സംഗമിക്കും. 4മണിക്ക് വലിയമ്പലത്തില്‍ സമാപിക്കും. 5ന് പൊതുസമ്മേളനം ആരംഭിക്കും. കൂവപ്പള്ളി- കുളപ്പുറം മേഖലയില്‍നടക്കുന്ന ശോഭായാത്രകള്‍ ഞര്‍ക്കലക്കാവ് ക്ഷേത്രത്തില്‍ മഹാശോഭായാത്രയായി സമാപിക്കും. 5ന് പൊതുസമ്മേളനവും നടക്കും.
വിഴിക്കത്തോട്- ചേനപ്പാടി മേഖലകളില്‍ 6 സ്ഥലങ്ങളില്‍ നിന്നെത്തുന്ന ശോഭായാത്രകല് ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ സമാപിക്കും. 5ന് സമാപന സമ്മേളനം നടക്കും. ആലപ്രയില്‍ നടക്കുന്ന ശോഭായാത്ര തച്രിക്കല് പടയണി ക്ഷേത്രത്തില്‍ സമാപിക്കും. 5ന് പൊതുസമ്മേളനം നടക്കും. മണിമലക്കാവ് ക്ഷേത്രത്തില്‍ നടക്കുന്ന ശോഭായാത്രകള്‍ ക്ഷേത്രത്തില്‍ സമാപിച്ച് 5ന് സാംസ്കാരിക സമ്മേളനം നടക്കും.
മുക്കൂട്ടുതറയില്‍ 13 സ്ഥലങ്ങളില്‍ നിന്നായി എത്തുന്ന ശോഭായാത്രകള്‍ 4മണിയോടെ മുക്കൂട്ടുതറ ടൗണില്‍ സംഗമിച്ച് തിരുവമ്പാടി ക്ഷേത്രത്തില്‍ സമാപിക്കും. തുടര്‍ന്ന് സംസ്കാരിക സമ്മേളനം നടക്കും.
തുലാപ്പള്ളിയില്‍ 3 സ്ഥലങ്ങളില്‍ നിന്നായി വരുന്ന ശോഭായാത്രകള്‍ തുലാപ്പള്ളി വൈകുണ്ഠപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ സമാപിച്ച് സാംസ്കാരിക സമ്മേളനം നടക്കും. കാളകെട്ടിയില്‍ രണ്ടു സ്ഥലങ്ങളില്‍ നിന്നും ശോഭായാത്രകള്‍ ശങ്കരനാരായണക്ഷേത്രത്തില്‍ സംഗമിച്ച് 4മണിക്ക് സമ്മേളനം നടക്കും. എരുമേലി താലൂക്കില്‍ എട്ട് ആഘോഷപരിപാടികല് നടക്കും. അമ്പതിലധികം ശോഭായാത്രകളും ക്ഷേത്രങ്ങളില്‍ നടക്കും.
കടുത്തുരുത്തി: കപിക്കാട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ അഷ്ടമി രോഹിണിയോടനുബന്ധിച്ച് ശോഭായാത്ര, ഉറിയടി, സാംസ്കാരിക പ്രഭാഷണം, പിറന്നാള്‍ പ്രസാദമൂട്ട്, ഭക്തിഗാനാമൃതം, കുട്ടികളുടെ കലാപരിപാടികള്‍ എന്നിവ നടക്കും. 15ന് രാവിലെ 6ന് ഗണപതിഹോമം, 6.30ന് ഭാഗവത പാരായണം, വൈകിട്ട് 4ന് ശോഭായാത്ര, 5.10ന് ഉറിയടി, 5.30ന് സാംസ്കാരിക പ്രഭാഷണം, 6.30ന് ദീപാരാധന, 7.30ന് അഷ്ടമിരോഹിണി പൂജ, 12.30ന് പിറന്നാള്‍ സദ്യ, ഭക്തിഗാനാമൃതം എന്നിവ നടക്കുമെന്ന് ക്ഷേത്രഭാരവാഹികള്‍ അറിയിച്ചു.
കടുത്തുരുത്തി ഗോവിന്ദപുരം ക്ഷേത്രത്തിലും തത്തപ്പള്ളി വേണുഗോപാല ക്ഷേത്രത്തിലും അന്തിമഹാകാളന്‍ ക്ഷേത്രത്തിലും ശ്രീകൃഷ്ണജയന്തി ആഘോഷിക്കും. വൈകിട്ട് 4ന് കൈലാസപുരം ക്ഷേത്രാങ്കണത്തില്‍ നിന്നും ശോഭായാത്ര ആരംഭിക്കും. 6ന് ഗോവിന്ദപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ സമാപിക്കും. ഗോവിന്ദപുരം ക്ഷേത്രത്തില്‍ രാവിലെ 6.30ന് ഭാഗവത പാരായണവും, ഗോപൂജ, വൈജ്ഞാനിക മത്സരങ്ങള്‍, 12.30ന് രോഹിണിയൂട്ട്, വൈകിട്ട് 7ന് ഉറിയടി, 8ന് പ്രസാദവിതരണം, രാത്രി 11ന് ജന്മാഷ്ടമി പൂജ എന്നിവ നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
ഏറ്റുമാനൂര്‍: ബാലദിനാഘോഷങ്ങള്‍ക്ക് ഏറ്റുമാനൂരും പരിസരപ്രദേശങ്ങളും ഒരുങ്ങി. അവസാനവട്ട മിനുക്കുപണികളുമായി കാളിയനും ഗരുഡനും എല്ലാം അണിയറയില്‍ പൂര്‍ത്തിയായിവരുന്നു. ബാലഗോകുലങ്ങളുടെ ആഭിമുഖ്യത്തില്‍ ഏറ്റുമാനൂരില്‍ ശോഭായാത്ര നടക്കും. ഏറ്റുമാനൂരും പരിസരങ്ങളിലും ശ്രീകൃഷ്ണജയന്തിയുടെ പോസ്റ്ററുകള്‍ കീറി നശിപ്പിക്കുന്നത് പതിവായിരിക്കുന്നു. ചിലയിടങ്ങളില്‍ പതാകയും നശിപ്പിക്കാന്‍ ശ്രമം നടന്നിട്ടുണ്ട്. ഏറ്റുമാനൂര്‍ അന്തിമഹാകാളന്‍ കാവ്, കോണിക്കല്‍ ജങ്ഷന്, ചൂരക്കുളങ്ങര തുടങ്ങിയ സ്ഥലങ്ങളില്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ സാമൂഹ്യദ്രോഹികള്‍ നടത്തി. സാമൂഹ്യവിരുദ്ധരുടെ നടപടിയില്‍ ആര്‍എസ്എസ് മണ്ഡലം സേവാപ്രമുഖ് എസ്. സുധീര്‍ബാബു പ്രതിഷേധിച്ചു.
ഈരാറ്റുപേട്ട: പൂഞ്ഞാര്‍ – ശിവജി ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 3.30ന് ശ്രീ ധര്‍മ്മശാസ്താക്ഷേത്രം, ശ്രീപുരംക്ഷേത്രം, തണ്ണിപ്പാറ എന്നിവടങ്ങളില്‍ നിന്നാരംഭിക്കുന്ന ശോഭയാത്രകള്‍ പടിക്കമുറ്റത്ത് സംഗമിച്ച് മങ്കൊമ്പുംകാവ് ദേവീക്ഷേത്രത്തിലെത്തി കൊട്ടാരം ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തില്‍ സമാപിക്കും.
തിടനാട്: ശ്രീകൃഷ്ണ ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 4ന് കാവുംകുളം ആറാട്ടമ്പലം, കിഴക്കേക്കര ശ്രീഭദ്രകാളിക്ഷേത്രം, പാക്കയം, കുന്നുംപുറം, തിടനാട് ചെറുവള്ളി ഭഗവതിക്ഷേത്രം, വെയില്‍കാണാംപാറ 8ാംമൈല്‍, മൂന്നാംതോട് ഗുരുമന്തിരം, എന്നിവടങ്ങളില്‍ നിന്നാരംഭിക്കുന്ന ശോഭായാത്രകള്‍ തിടനാട് ടൗണില്‍ സംഘമിച്ച് തിടനാട് മഹാക്ഷേത്രത്തില്‍ സമാപിക്കും. അമ്പാടി ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ മൈലാടുംപാറ ശ്രീരാമക്ഷേത്ര സന്നിധയില്‍ നിന്നും ഉച്ചകഴിഞ്ഞ് 3ന് ശോഭായാത്ര പുറപ്പെട്ട് ശ്രീജ്ഞാനേശ്വര സന്നിധിയില്‍ എത്തി, തിരിച്ച് കല്ലിടാംകാവ് ഭഗവതിക്ഷേത്രത്തില്‍ സമാപിക്കും.
കൊണ്ടൂര്‍ – ശ്രീഭദ്രാ ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ കൊണ്ടൂര്‍ കൈപ്പള്ളിക്കാവില്നിന്നും 4ന് ആരംഭിക്കുന്ന ശോഭായാത്ര പനയ്ക്കപ്പാലം വഴി കൊണ്ടൂര്‍ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ സമാപിക്കും.
ചേന്നാട് – കൊട്ടാരമുറ്റം, കെട്ടിടംപറമ്പ് കാണിക്കമണ്ഡപം എന്നിവടങ്ങളില്‍ നിന്നാരംഭിക്കുന്ന ശോഭായാത്ര ഗുരുദേവക്ഷേത്രത്തില്‍ സംഗമിച്ച് ഇലഞ്ഞിത്താനം ദേവീക്ഷേത്രത്തില്‍ സമാപിക്കും.
പള്ളിക്കുന്ന് ദേവീക്ഷേത്തില് നിന്നും 4.30ന് ആരംഭിക്കുന്ന ശോഭായാത്ര ടൗണ്‍ ചുറ്റി മങ്കുഴി ക്ഷേത്രത്തില്‍ എത്തി തിരിച്ച് ദേവീക്ഷേത്രത്തില്‍ സമാപിക്കും.
കടുവാമൂഴി വശ്വകര്മ്മസഭ ഭജനമന്ദിരത്തില്‍ നിന്ന് 4ന് ആരംഭിക്കുന്ന ശോഭായാത്ര ഈരാറ്റുപേട്ട അങ്കാളമ്മന്‍ കോവിലില്‍ സമാപിക്കും.
തലപ്പലം – ഇഞ്ചോലിക്കാവില് നിന്നും 3ന് ആരംഭിക്കുന്ന ശോഭായാത്ര ശ്രീകൃഷ്ണപുരം ക്ഷേത്രത്തില്‍ സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: