നെടുമ്പാശ്ശേരി: എയര്‍ ഇന്ത്യാ എക്സ്പ്രസ് ഈ വര്‍ഷം ലാഭത്തിലാണെന്ന് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ശ്യാം സുന്ദര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. ഏപ്രില്‍ മുതല്‍ ആഗസ്റ്റ് വരെയുള്ള അഞ്ചുമാസ കാലയളവില്‍ 1200 കോടിയുടെ ടേണ്‍ ഓവറാണ് ഉണ്ടായിട്ടുള്ളത്.
അടുത്ത ഏഴ്മാസ കാലഘട്ടത്തിലുടെ 1200 കോടി കൂടി ചേര്‍ത്ത് 2400 കോടിയുടെ ടേണ്‍ ഓവറാകും. ഇതിലൂടെ 28കോടി ലാഭമാണ് പ്രതീക്ഷിക്കുന്നത്. സര്‍വ്വീസുകളുടെ ക്യാന്സലേഷനുകളില്ലാതെ 99 ശതമാനം റെഗുലറായി സര്‍വ്വീസുകള്‍ നടത്തിയാണ് ഈ നേട്ടമുണ്ടാക്കിയത്. ഓണ്‍ലൈന്‍ ബിസിനസ്സിലൂടെ 90 ശതമാനം വര്‍ദ്ധനവുണ്ടായിട്ടുണ്ട്.
1.2ദശലക്ഷം യാത്രക്കാരാണ് ഈ കാലയളവില്‍ എയര്‍ ഇന്ത്യാ എക്സ്പ്രസിലൂടെ യാത്ര ചെയ്തത്. വര്‍ഷാവസാനം ഇത് 2.4 ദശലക്ഷമായി ഉയരും. ഒക്ടോബര്‍ 26 മുതല്‍ ആഴ്ചയില്‍ 159 സര്‍വ്വീസ് എന്നുള്ളത് 166 ആയി ഉയരുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: