തിരുവനന്തപുരം: പകര്‍ച്ചവ്യാധികളടക്കം ആരോഗ്യരംഗത്തെ പുതിയ വെല്ലുവിളികളെ പ്രതിരോധിക്കാന്‍ സമഗ്ര ഗവേഷണങ്ങള്‍ ഉണ്ടാകണമെന്ന് ആരോഗ്യമന്ത്രി വി.എസ്. ശിവകുമാര്‍. ക്ലിനിക്കല്‍ എപ്പിഡമോളജിസ്റ്റുകളുടെ ദേശീയ സംഘടനയായ ഇന്ത്യക്ലീനിന്റെ വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്ഥമായി മെഡിക്കല്‍ കോളജുകള്‍ കേന്ദ്രീകരിച്ചുള്ള ഗവേഷണങ്ങള്‍ക്ക് കേരളം പ്രോത്സാഹനം നല്‍കിവരികയാണ്. അഞ്ച് മെഡിക്കല്‍ കോളജുകള്‍ കേന്ദ്രീകരിച്ച് ആരോഗ്യരംഗത്തെ വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് ഇപ്പോള്‍ 360 ഗവേഷണങ്ങള്‍ക്ക് അംഗീകാരം ലഭിച്ചുകഴിഞ്ഞു. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ 120ഉം ആലപ്പുഴ മെഡിക്കല്‍കോളജില്‍ 12ഉം കോട്ടയം മെഡിക്കല്‍കോളജില്‍ 75ഉം തൃശൂര്‍ മെഡിക്കല്‍കോളജില്‍ 92ഉം കോഴിക്കോട് മെഡിക്കല്‍ കോളജില്‍ 60ഉം ഗവേഷണങ്ങള്‍ക്കാണ് അംഗീകാരം ലഭിച്ചിരിക്കുന്നത്. അതിന് ആവശ്യമായ ഫണ്ട് അനുവദിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഗവേഷണങ്ങള്‍ക്കൊപ്പം വെല്ലുവിളി ഉയര്‍ത്തുന്ന പുതിയ രോഗങ്ങളെ ചെറുക്കാന്‍ ബോധവത്കരണ പ്രവര്‍ത്തനങ്ങളും അത്യാവശ്യമാണ്. അതിന് ക്ലിനിക്കല്‍ എപ്പിഡമിയോളജിസ്റ്റുകളുടെ സഹകരണം അനിവാര്യമാണ്. അതിലേക്ക് ഇന്ത്യക്ലീന് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ മാതൃകയാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ഇന്ത്യക്ലീന് ദേശീയ പ്രസിഡന്റ് ഡോ. ഷാലിന്‍ അവാസ്തി അധ്യക്ഷത വഹിച്ചു. ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. കെ. ഇളങ്കോവന്, കേരള ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ വൈസ് ചെയര്മാന് ഡോ. വി.എന്‍. രാജശേഖരന്‍പിള്ള, ആരോഗ്യവകുപ്പ് അഡീഷനല്‍ ഡയറക്ടര്‍ ഡോ. ശ്രീധര്‍, മെഡിക്കല്‍കോളജ് പ്രിന്‍സിപ്പല്‍ ഡോ. രാംദാസ് പിഷാരടി, വൈസ് പ്രിന്‍സിപ്പല്‍ ഡോ. വിനയകുമാര്‍, ചൈല്‍ഡ് ഡെവലപമെന്റ് സെന്റര്‍ ഡയറക്ടര്‍ ഡോ. എം.കെ.സി നായര്‍, കേരളസര്‍വകലാശാല ഡീന്‍ ഡോ. അജിത് കുമാര്‍, ഡോ. കെ. രാജ്മോഹന്‍, ഡോ. ജയശീലന്‍ പങ്കെടുത്തു. രണ്ട് ദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തില്‍ ആരോഗ്യരംഗത്തെ നിര്‍ണായക വിഷയങ്ങളെ സംബന്ധിച്ച ശില്പശാലകള്, തുടര്‍ വിദ്യാഭ്യാസ പരിപാടികള്‍, ഗവേഷകരുടെ പ്രബന്ധാവതരണങ്ങള്‍ നടക്കും. സംസ്ഥാനത്തിനകത്തും പുറത്തും നിന്നുമായി നൂറോളം പ്രതിനിധികളാണ് പങ്കെടുക്കുന്നത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: