ന്യൂദല്‍ഹി: ചൈനീസ് പ്രസിഡന്റ് സീ ജിങ്ങ്പിങ്ങ് സപ്തംബര്‍ പതിനേഴിന് ഭാരതത്തില്‍ എത്തും. വരുന്ന അഞ്ചു കൊല്ലം കൊണ്ട് ആറു ലക്ഷം കോടി രൂപ ഭാരതത്തില്‍ നിക്ഷേപിക്കാനുള്ള പദ്ധതിയുമായാണ് ജിങ്ങ്പിങ്ങിന്റെ വരവ് എന്നാണ് സൂചന.
17ന് പ്രധാനമന്ത്രിയുടെ പിറന്നാളാണ്. അന്ന് ജിങ്ങ്പിങ്ങ് ഗുജറാത്തിലാണ് ആദ്യം എത്തുക.ജപ്പാന് വാഗ്ദാനം ചെയ്തതിന്റെ മൂന്നിരട്ടി തുകയാണ് ഞങ്ങള്‍ ഭാരതത്തില്‍ നിക്ഷേപിക്കുക. മുംബയിലെ ചൈനീസ് കോണ്‍സല്‍ ജനറല്‍ ലിയു യൂഫാ പറഞ്ഞു. നൂറു ബില്യണ്‍ ഡോളര്‍ അഥവാ ആറു ലക്ഷം കോടിയാണ് നിക്ഷേപിക്കുക. അദ്ദേഹം പറഞ്ഞു.35 ബില്യനാണ് ജപ്പാന് അഞ്ചു കൊല്ലം കൊണ്ട് ഭാരതത്തില്‍ നിക്ഷേപിക്കുന്നത്.മോദിയുടെ ജപ്പാന് സന്ദര്‍ശനവേളയിലാണ് ഇക്കാര്യം ജപ്പാന് പ്രഖ്യാപിച്ചത്.
വ്യവസായ പാര്‍ക്കുകള്‍, റെയില്‍വേ നവീകരണം, ഹൈവേകളുടേയും തുറമുഖങ്ങളുടേയും ആധുനിക വല്‍ക്കരണം, ഊര്ജോല്പാദനം, വിതരണം, വാഹന നിര്‍മ്മാണം, ഭക്ഷ്യ വ്യവസായം, തുണിമില്ലുകള്‍ എന്നിവകളിലാണ് ചൈന മുതല്‍ മുടക്കുക.
പൂനെയിലും ഗാന്ധിനഗറിലും വ്യവസായ പാര്ക്കിന് ചൈന മുതല്‍ മുടക്കും. പൂനെയില്‍ വാഹന നിര്‍മ്മാണ ശാലയാകും തുടങ്ങുക, ഒരു ലക്ഷം പേര്‍ക്കാണ് ഇതുവഴി തൊഴില്‍ ലഭിക്കുക. ഒന്നര ലക്ഷം വാഹനങ്ങളാണ് നിര്‍മ്മിക്കുക. ഗുജറാത്തില്‍ വൈദ്യുതോപകരണങ്ങളാണ് നിര്‍മ്മിക്കുക.തമിഴ്നാട്ടില്‍ തുണിമില്ലും ഭക്ഷ്യ സംസ്കരണ യൂണിറ്റും.റെയില്‍വേ നവീകരണത്തിലാണ് ചൈനയ്ക്ക് ശ്രദ്ധ കൂടുതല്‍.ആദ്യ ബുള്ളറ്റ് ട്രെയിന്‍ അവര്‍ ജപ്പാന് നല്കി. അടുത്തത് ചൈനയ്ക്ക് നല്‍കുമെന്നാണ് പ്രതീക്ഷ. ലിയു പറഞ്ഞു.റോഡ്, തുറമുഖ വികസനം നദീശുചീകരണം എന്നിവയില്‍ 50 കോടി ഡോളര്‍ മുതല്‍ മുടക്കാനാണ് ചൈനയുടെ ആഗ്രഹം.
ചൈനീസ് പ്രസിഡന്റിന് ഒപ്പം നൂറു ബിസിനസ് പ്രതിനിധികളും വരുന്നുണ്ട്.ചൈന തുറമുഖം, ചൈന റെയില്‍വേ കണ്‍സ്ട്രക്ഷന്‍ ഗ്രൂപ്പ് മേധാവി എന്നിവരും സംഘത്തിലുണ്ട്. ഇവര്‍ ദല്‍ഹിയില്‍ നാനൂറോളം ബിസിനസുകാരുമായും ആശയവിനിമയം നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: