ന്യൂദല്‍ഹി: മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി-ശിവസേനാ സഖ്യം വന്‍നേട്ടം കൈവരിക്കുമെന്ന് എബിപി ന്യൂസ്-എസി നീല്‍സണ്‍ പോള്‍ സര്‍വെ. 288 സീറ്റുകളില്‍ 200 എണ്ണം എന്‍ഡിഎ നേടുമെന്നാണ് പ്രവചനം. മോദി തരംഗമാകും എന്‍ഡിഎയ്ക്ക് വന്‍വിജയം നേടിക്കൊടുക്കുകയെന്നും സര്‍വെയില്‍ പറയുന്നു. ഒക്ടോബര്‍ പതിനഞ്ചിനാണ് മഹാരാഷ്ട്രയില്‍ തെരഞ്ഞെടുപ്പ്.
ബിജെപിക്കു മാത്രം 107 സീറ്റുകള്‍ ലഭിക്കും. ശിവസേനയ്ക്ക് 64 സീറ്റുകളും. കോണ്‍ഗ്രസിന് വെറും 40 സീറ്റുകളേ ലഭിക്കൂ. 2009 ല്‍ കോണ്‍ഗ്രസ് 82 സീറ്റുകളാണ് നേടിയത്. എന്‍സിപിയുടെ സീറ്റുകള്‍ 62 ല്‍ നിന്ന് 25 ആയിക്കുറയുമെന്നും സര്‍വെയില്‍ പറയുന്നു. തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ രാഹുല്‍ ഗാന്ധിയെ പങ്കെടുപ്പിക്കേണ്ടെന്ന് എന്‍സിപി തീരുമാനിച്ചിരുന്നു. തോല്‍വി കൂടുതല്‍ കടുത്തതാക്കുമെന്ന ആശങ്കയാണ് ഇത്തരമൊരു തീരുമാനത്തിനു കാരണം. ആഗസ്റ്റ് 24നും സപ്തംബര്‍ മൂന്നിനും ഇടയ്ക്കാണ് പോള്‍ സര്‍വെ നടത്തിയത്. ശിവസേനയുമായി സഖ്യമുണ്ടാക്കിയില്ലെങ്കില്‍ പോലും ബിജെപിക്ക് 103 സീറ്റുകള്‍ കിട്ടുമെന്നാണ് സര്‍വെ പറയുന്നത്.
സര്‍വെയില്‍ പങ്കെടുത്തവരില്‍ 62 ശതമാനം പേരും ബിജെപി, ശിവസേന, ആര്‍പിഐ, എസ്ഡബഌൂഎപി സഖ്യം അധികാരത്തില്‍ വരുമെന്നാണ് അഭിപ്രായപ്പെട്ടത്. വിലക്കയറ്റവും അഴിമതിയുമാണ് കോണ്‍ഗ്രസ് സഖ്യത്തിന് വിനയാകുന്നത്. ഉദ്ദവ് താക്കറെയും ബിജെപിയിലെ ദേവേന്ദ്ര ഫഡ്നാവിസും മുഖ്യമന്ത്രി പദത്തിന് അര്‍ഹരാണെന്നും സര്‍വെ പറയുന്നു. കോണ്‍ഗ്രസ് സഖ്യത്തിന് വോട്ടുചെയ്യില്ലെന്ന് 53 ശതമാനം പേരും ഉറപ്പിച്ചു പറയുന്നു. നരേന്ദ്രമോദി പങ്കെടുക്കുന്ന ചടങ്ങില്‍ പങ്കെടുക്കേണ്ടെന്ന മുഖ്യമന്ത്രി പൃഥ്വിരാജ് ചവാന്റെ തീരുമാനത്തെ 45 ശതമാനം പേരും അപലപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: