ന്യൂദല്‍ഹി: സിറിയയില്‍ സര്‍ക്കാരിനെതിരെ പോരാടുന്ന സുന്നി ഭീകരര്‍ക്കുവേണ്ടി മനുഷ്യബോംബ് ആയവരില്‍ ഇന്ത്യാക്കാരനുമുണ്ടെന്ന് സംശയം. ഇക്കാര്യം സ്ഥിരീകരിക്കനുള്ള ശ്രമത്തിലാണ് ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗങ്ങള്‍. ചെന്നൈയില്‍ നിന്നുള്ള യുവാവാണ് ചാവേറായത്.ലോകത്ത് മറ്റെവിടെയെങ്കിലും ഒരിന്ത്യാക്കാരന് ചാവേറാകുന്നത് ഇതാദ്യമായിരിക്കും.
ഇന്ത്യയില്‍ നിന്നുള്ള, ഇരുപതു മുതല്‍ മുപ്പതുവരെ യുവാക്കള്‍ സിറിയയിലും ഇറാഖിലും സുന്നി ഭീകരര്‍ക്കൊപ്പം പോരാടുന്നുണ്ടെന്നാണ് വിവരം.ഇതിനു പുറമേയാണ് അല്‍ഖ്വയ്ദ ഇന്ത്യയില്‍ ഖ്വയ്ദത്ത് അല്‍ ജിഹാദ് എന്ന ഭീകര സംഘടന രൂപീകരിച്ചിരിക്കുന്നത്.ഇറാഖിലും സിറിയയിലും സര്‍ക്കാരുകള്‍ക്ക് എതിരെ ഭീകരപ്രവര്‍ത്തനം നടത്തുന്ന ഇവര്‍ മടങ്ങിയെത്തിയാല്‍ ഇന്ത്യയിലെ അല്‍ഖ്വയ്ദയ്ക്ക് വീര്യം കൂടുമെന്നും സുരക്ഷാ ഏജന്‍സികള്‍ ഭയപ്പെടുന്നു.
ഇന്ത്യന്‍ മുജാഹിദ്ദീന്‍ അടക്കമുള്ള ഭീകര സംഘടനകള്‍ ചാവേറാക്രമണങ്ങളിലേക്ക് തിരിയുന്നതായി ദേശീയ അനേ്വഷണ ഏജന്‍സി കണ്ടെത്തിയിരുന്നു.പാട്നയിലെ മോദിയുടെ യോഗത്തില്‍ ആക്രമണം നടത്തിയ സിമി ഭീകരര്‍ ചാവേര്കുപ്പായം പരീക്ഷിച്ച് നോക്കിയതായും എന്‍ഐഎ കണ്ടെത്തിയിട്ടുണ്ട്.ചാവേറാകാന്‍ നിയോഗിച്ചയാള്‍ ഒടുവില്‍ പിന്തിരിയുകയായിരുന്നു. മഹാരാഷ്ട്രയില്‍ നിന്ന് നാലു ഭീകരരാണ് ഇറാഖില്‍ പോയത്. ഇവരില്‍ ഒരാള്‍ കൊല്ലപ്പെടുകയും ചെയ്തിട്ടുണ്ട്.ആരിഫ് മജീദെന്നയാളാണ് മരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: