ഗാന്ധിനഗര്‍: ആ സുദിനത്തിന് ഒരുങ്ങുകയാണ് 95 കാരിയായ ഹീരാബെന്‍. മകന്, ഭാരതത്തിന്റെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അറുപത്തിനാലാമത് ജന്മദിനമാണ് ഈ മാസം പതിനേഴിന്. 1950 സപ്തംബര്‍ 17നാണ് മോദി ജനിച്ചത്. അച്ഛന് ദാമോദര്‍ദാസ് മുല്‍ചന്ദ് മോദി. പ്രധാനമന്ത്രിയായതിനു ശേഷമുള്ള മോദിയുടെ ആദ്യ പിറന്നാളാണ്. സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ ജനിച്ച ആദ്യ പ്രധാനമന്ത്രിയാണ് മോദി.
ലഡ്ഡുവടക്കം പലതരം മധുര പലഹാരങ്ങളാണ് അന്നത്തേക്ക് ഈ അമ്മ ഒരുക്കുന്നത്. മിക്ക പിറന്നാള്‍ ദിനത്തിലും എവിടെ നിന്നായാലും മോദി അമ്മയുടെ അടുത്തേക്ക് ഓടിയെത്തുമായിരുന്നു. ഇക്കുറിയും ആ പതിവ് തെറ്റില്ല. അമ്മയുടെ കയ്യില്‍ നിന്ന് അല്പം മധുരം, ഉച്ച ഭക്ഷണം. പിന്നെ സ്നേഹത്തോടെയുള്ള ഒരു തലോടല്‍. പിന്നെ അമ്മ നെറുകയില്‍ കൈവച്ച് ഒന്നനുഗ്രഹിക്കും.
മോദിക്ക് അമ്മയോടുള്ള അകമഴിഞ്ഞ സ്നേഹവും അമ്മയ്ക്ക് മകനോടുള്ള അതിരറ്റ വാത്സ്യവും ലോകം ഇന്നറിയുന്നു. ഗാന്ധിനഗറില്‍ മറ്റൊരു മകന് പങ്കജ് മോദിക്കൊപ്പമാണ് ഹീരാബെന്‍ താമസിക്കുന്നത്. വീട് മോടി പിടിപ്പിക്കുന്ന തിരക്കിലാണ് പങ്കജ് മോദിയും. സോമാഭായ്, നരേന്ദ്ര, പ്രഹഌദ്, പങ്കജ്, വാസന്തീ ബെന്‍ എന്നിവരാണ് ഹീരാബെന്നിന്റെ മക്കള്‍. ഇവരുടെ വീട് ഇപ്പോള്‍ കനത്ത സുരക്ഷയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: