യുണൈറ്റഡ് നേഷന്‍സ്: സൗത്ത് ഏഷ്യന്‍ രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ ശൈശവ വിവാഹങ്ങള്‍ നടക്കുന്ന രാജ്യങ്ങളില്‍ രണ്ടാംസ്ഥാനം ഭാരതത്തിനെന്ന് ഐക്യരാഷ്ട്രസഭാ റിപ്പോര്‍ട്ട്. 2000- 2012 വര്‍ഷങ്ങളില്‍ നടത്തിയ സര്‍വ്വേയിലാണ് ഇൗ കണ്ടെത്തല്‍.
ലോകത്തില്‍ ഏറ്റവും കൂടുതല്‍ ശൈശവ വിവാഹം നടക്കുന്നത് ബംഗ്ലാദേശിലാണ്. അവിടുത്തെ 18 വയസില്‍ താഴെയുള്ള പെണ്‍കുട്ടികളില്‍ മൂന്നില്‍ രണ്ട് പേരും 15 വയസില്‍ താഴെയുള്ളവരില്‍ അഞ്ചില്‍ ഒരാള്‍ വീതവും വിവാഹിതരാകുന്നുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. മൂന്നാംസ്ഥാനം നേപ്പാളിനാണ്. ഭാരതത്തിലെ 43 ശതമാനം പെണ്‍കുട്ടികള്‍ 20നും 24നുമിടയിലാണ് വിവാഹം കഴിക്കുന്നത്. രാജ്യത്ത് ശൈശവ വിവാഹങ്ങള്‍ക്കെതിരെ ശക്തമായ പ്രചാരണം നടത്തേണ്ടത് അത്യാവശ്യമാണെന്നും ഐക്യരാഷ്ട്രസഭ നിര്‍ദ്ദേശിക്കുന്നുണ്ട്.
എന്നാല്‍ അഞ്ച് വയസ്സില്‍ താഴെയുള്ള രാജ്യത്തെ 710 ലക്ഷം കുട്ടികളുടെ ജനനം രജിസ്റ്റര്‍ ചെയ്യുന്നില്ലെന്നും യുഎന്‍ പറയുന്നു. ഭാരതത്തില്‍ ശിശുജനനം രജിസ്റ്റര്‍ ചെയ്യുന്നതില്‍ ഏറ്റവും പിന്നില്‍ നില്‍ക്കുന്നത് മുസ്ലീം സമുദായമാണ്. 39 ശതമാനം മുസ്ലിമുകള് മാത്രമാണ് ജനനം യഥാസമയം രജിസ്റ്റര്‍ ചെയുന്നത്. ഹിന്ദു മതവിശ്വാസികളില്‍ 40 ശതമാനം ആളുകള്‍ മാത്രമാണ് അഞ്ചു വയസിനു മുമ്പ് ജനനം രജിസ്റ്റര്‍ ചെയ്യുന്നത്. അതേസമയം രാജ്യത്തെ ജനന രജിസ്റ്റര്‍ ചെയ്യുന്നതില്‍ മുന്‍പന്തിയിലുള്ളത് ജൈനമത വിശ്വാസികളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: