മുംബൈ: എന്‍സിപി നേതാവും മുന്‍ സംസ്ഥാന ജനസേചന മന്ത്രിയുമായ ലക്ഷ്മണ് ധോബിളിനെതിരേ ബലാത്സംഗ കുറ്റാരോപണം. മുംബൈയിലെ നളന്ദ ലോ കോളേജിലെ വനിതാ ജീവനക്കാരിയാണ് ആരോപണമുയര്‍ത്തിയിരിക്കുന്നത്. പരാതിയെക്കുറിച്ച് അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്ന് ബോറിവ്ലി പോലീസ് പറഞ്ഞു.
ധോബിള് സംസ്ഥാനത്തെ പ്രമുഖമായ സാഹു ശിക്ഷാ സംസ്ഥാ ട്രസ്റ്റിന്റെ സ്ഥാപകനാണ്. ഈ ട്രസ്റ്റിന്റെ കീഴിലാണ് ലോ കോളേജ് പ്രവര്‍ത്തിക്കുന്നത്. യുവതി നല്കിയ പരാതി പ്രകാരം ധോബിള് മൂന്നുതവണ അവരെ കോളേജിലെ അയാളുടെ ക്യാബിനിലേക്ക് വിളിക്കുകയും മര്‍ദ്ദിക്കുകയും ബലാത്സംഗം ചെയ്യുകയും നഗ്ന ചിത്രങ്ങള്‍ എടുക്കുകയും ചെയ്തിട്ടുണ്ട്. 2011 ജനുവരിക്കും 2013 നും ഇടയിലാണ് സംഭവങ്ങള്‍.
ഐപിസി 376 പ്രകാരം പോലീസ് ധോബിളിനെതിരേ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പരാതിക്കാരിക്ക് മെഡിക്കല്‍ പരിശോധനയും നടത്തി. ഈ കോളേജ് കഴിഞ്ഞ ദിവസം വിദ്യാര്‍ത്ഥികളെ വഞ്ചിച്ചുവെന്നതിന്റെ പേരില്‍ വാര്ത്തയിലെത്തിയിരുന്നു. ഫീസു വാങ്ങിയെങ്കിലും അഡ്മിഷന് നല്‍കിയില്ലെന്നായിരുന്നു പരാതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: