ബത്തേരി: ബത്തേരി സര്‍വ്വീസ് സഹകരണ ബാങ്കിലേക്ക് ഈ മാസം 21ന് നടക്കുന്ന തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ആസൂത്രിത നീക്കം നടക്കുന്നതായി കര്‍ഷക മോര്‍ച്ച ദേശീയ സെക്രട്ടറി പി.സി. മോഹനന് ആരോപിച്ചു. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി കഴിഞ്ഞ അഞ്ചാം തീയതി വൈകുന്നേരം അഞ്ചുമണിയായിരുന്നു.
ഇതിന് ശേഷം സ്ഥാനാര്‍ഥികളുടെ പേരും, ക്രമനമ്പറും അടങ്ങിയ ഫൈനല്‍ ലിസ്റ്റ് പ്രസിദ്ധീകരിക്കുകയും, അതിന്റെ കോപ്പി സഹകരണ മുന്നണി സ്ഥാനാര്‍ഥികള്‍ക്ക് നല്‍കുകയും ചെയ്തിരുന്നു. ഇതിന്റെയടിസ്ഥാനത്തില്‍ പോസ്റ്റര്‍, നോട്ടീസ്, ബോര്‍ഡുകള്‍ തുടങ്ങിയ പ്രചരണങ്ങള്‍ ആരംഭിച്ചപ്പോള്‍ യാതൊരറിയിപ്പുമില്ലാതെ സ്ഥാനാര്‍ഥികളുടെ പേരും, ക്രമനമ്പറും മാറ്റുകയും അക്കാര്യം സഹകരണ മുന്നണി സ്ഥാനാര്‍ഥികളെ അറിയിക്കാതിരിക്കുകയുമാണുണ്ടായത്. കോണ്‍ഗ്രസ് മുന്നണി സ്ഥാനാര്‍ഥികളെ വിവരം അറിയിക്കുകയും അവര്‍ക്ക് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായകരമായ നിലപാട് സ്വീകരിച്ച് തെരഞ്ഞെടുപ്പ് ഏകപക്ഷീയമാക്കി മാറ്റാന്‍ ഗൂഢനീക്കം നടത്തുകയുമായിരുന്നു ബത്തേരിയില്‍ നടന്ന സഹകരണ മുന്നണി പ്രവര്‍ത്തകയോഗത്തില്‍ സംസാരിക്കുകയായിരുന്നു പി.സി. മോഹനന്. ഭരണകക്ഷിയുടെ താല്‍പ്പര്യം സംരക്ഷിക്കാന്‍ ഉദ്യോഗസ്ഥര്‍ കൂട്ടുനില്‍ക്കുന്നത് അപലപനീയമാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ അംഗീകരിക്കില്ലെന്നും, പരാതി നല്‍കുമെന്നും അദേഹം അറിയിച്ചു.
യോഗത്തില്‍ കെ.പി. മധു അധ്യക്ഷത വഹിച്ചു. കെ. സദാനന്ദന്, പി. പത്മനാഭന്, സി. ഗോപാലകൃഷ്ണന്, എം. നാരായണന്, പി.സി. ഗോവിന്ദന്, സി.ആര്. ഷാജി, പ്രശാന്ത് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: