ന്യൂദല്‍ഹി: രാഷ്ട്രപതി പ്രണബ് മുഖര്‍ജി ഇന്ന് വിയറ്റ്നാമിലേയ്ക്ക് തിരിക്കും. നാലു ദിവസത്തെ സന്ദര്‍ശനത്തിനായാണ് രാഷ്ട്രപതി വിയറ്റ്നാമിലേക്ക് തിരിക്കുന്നത്.
വിയറ്റ്നാമുമായുള്ള നിരവധി സുപ്രധാന കരാറുകളുടെ തീരുമാനം സന്ദര്‍ശനത്തിലൂടെ ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒഎന്‍ജിസി വിദേശും പെട്രോ വിയറ്റ്നാമും തമ്മിലുള്ള പ്രെട്രോളിയം കരാറാണ് ഇതില്‍ പ്രധാനപ്പെട്ടത്.
കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രഥാനും രാഷ്ട്രപതിയോടൊപ്പം വിയറ്റ്നാമിലേക്ക് പോകുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: