വാഷിംഗ്ടണ്‍: ഐഎസ്ഐഎസ് ഭീകരര്‍ ബ്രിട്ടീഷ് സന്നദ്ധ പ്രവര്‍ത്തകനായ ഡേവിഡ് ഹെയ്ന്സിന്റെ തലയറുക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വിട്ടു. നേരത്തെ ജെയിംസ് ഫോളിക്കിനേയും സ്റ്റീവന്‍ സോത് ലോഫിനേയും ഭീകരര്‍ ഇത്തരത്തില്‍ കൊലപ്പെടുത്തിയ ശേഷം ദൃശ്യങ്ങള്‍ പുറത്ത് വിട്ടിരുന്നു. ഇതിന് പിന്നാലെയാണ് 44കാരനായ ഹെയ്ന്സിനേയും തലയറുത്ത് കൊന്നിരിക്കുന്നത്.
രണ്ട് മിനിറ്റും 27 സെക്കന്റും ദൈര്‍ഖ്യമുള്ള വീഡിയോയുടെ തലക്കെട്ട് അമേരിക്കന്‍ സഖ്യകക്ഷികള്‍ക്കുള്ള സന്ദേശമെന്നാണ്. ബ്രിട്ടന് അമേരിക്കയോടൊപ്പം ചേര്‍ന്ന് ഐഎസ് ഭീകരരെ ആക്രമിക്കാനൊരുങ്ങുന്നതിനെതിരെയുള്ള മുന്നറിയിപ്പാണിതെന്നാണ് വീഡിയോ പറയുന്നത്. ടോണി ബ്ലെയറിനെ പോലെ അമേരിക്കയോടൊപ്പം ചേരാന്‍ കാമറൂണും തീരുമാനിച്ചു. ബ്രിട്ടന്റെ നാശത്തിനാകും ഈ തീരുമാനം വഴിയൊരുക്കുകയെന്നും സന്ദേശത്തില്‍ വ്യക്തമാക്കുന്നു. തന്റെ മരണത്തിന് കാമറൂണാണ് ഉത്തരവാദിയെന്ന് ഹെയ്ന്സിനെ കൊണ്ടും പറയിക്കുന്നുണ്ട്. മറ്റൊരു ബ്രട്ടിഷ് പൗരനെ കൂടി ഉടന്‍ വധിക്കുമെന്ന് ഐഎസ്ഐഎസ് ഭീകരര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഇസ്ലാമിക് സ്റ്റേറ്റിന്റേത് ഹെയ്ന്സിന്റെത് കൊടും ക്രൂരതയാണെന്നും ഹെയ്ന്സിന്റെ കുടുംബത്തിന് നീതി ലഭ്യമാക്കാന്‍ കൊലപാതകികളെ കണ്ടെത്തി നീതിപീഠത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും ബ്രട്ടിഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ പ്രതികരിച്ചു. ഡേവിഡ് ഹെയ്ന്സിന്റെ കുടുംബത്തിന്റെ ദുഖത്തില്‍ പങ്കു ചേരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
യോര്‍ക്ക്ഷെയറില്‍ ജനിച്ച ഹെയ്ന്‍സ് ആഫ്രിക്കയിലും യൂറോപ്പിലും മിഡില്‍ ഈസ്റ്റിലും സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്. സിറിയ- തുര്‍ക്കി അതിര്‍ത്തിയിലെ അത്മെഹ് അഭയാര്‍ഥി ക്യാമ്പില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുമ്പോഴാണ് കഴിഞ്ഞ മാര്‍ച്ചില്‍ അദ്ദേഹത്തെ ബന്ദിയാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: