ന്യൂദല്‍ഹി: അന്യസംസ്ഥാന ലോട്ടറി കേസില്‍ കേരള സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ പുന:പരിശോധനാ ഹര്‍ജി നല്കി.
സാന്റിയാഗോ മാര്‍ട്ടിന്റെ ലോട്ടറി കമ്പനിയായ മേഘാ ഡിസ്ട്രിബ്യൂട്ടേഴ്സിന് ലൈസന്‍സ് നല്കുന്ന കാര്യം പുനപരിശോധിക്കണമെന്നാണ് കേരളം ആവശ്യപ്പെട്ടിരിക്കുന്നത്.
സിക്കിം ലോട്ടറിയുടെ വിതരണാവകാശം മേഘ ഡിസ്ട്രിബ്യൂട്ടേഴ്സിന് ഇല്ലെന്ന് സര്‍ക്കാര്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.
ഏതെങ്കിലും ഒരു ലോട്ടറി മാത്രമായി നിരോധിക്കാന്‍ കേരളത്തിന് കഴിയില്ലെന്നും അതിനാല്‍ മേഘ ഡിസ്ട്രിബ്യൂട്ടേഴ്സിന് ലൈസന്‍സ് നല്കുന്ന കാര്യം പുന:പരിശോധിക്കണമെന്നുമാണ് ജൂലായില്‍ സുപ്രീംകോടതി ഉത്തരവിട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: