കോട്ടയം: വാഹന പരിശോധനയ്ക്കിടെ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ മാന്യമായി പെരുമാറണമെന്ന് ഗതാഗത മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്.
വാഹന പരിശോധന ജനങ്ങള്‍ക്ക് ബുദ്ധിമുട്ടാകരുതെന്നും അദ്ദേഹം നിര്‍ദേശിച്ചു. മോട്ടോര്‍ വാഹന വകുപ്പ് ഗസറ്റഡ് ഓഫിസേഴ്സ് അസോസിയേഷന് സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
യാത്രക്കാരുടെ സുരക്ഷിതത്വത്തിനു പ്രാധാന്യം നല്‍കിയുള്ള പരിശോധനയാണ് സാധ്യമാക്കേണ്ടതെന്നും തിരുവഞ്ചൂര്‍ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: