കോട്ടയം: പള്ളിക്കത്തോട് ആനിക്കാട് വെസ്റ്റ് 308-ാം നമ്പര്‍ എന്‍എസ്എസ് കരയോഗം പുതുതായി നിര്‍മ്മിച്ച വ്യാപാരസമുച്ചയം എന്‍എസ്എസ് കോട്ടയം താലൂക്ക് യൂണിയന് പ്രസിഡന്റ് പി. ബാലകൃഷ്ണപിള്ള ഉദ്ഘാടനം ചെയ്തു. സമുദായാചാര്യന്റെ ചിത്രം ഡോ. എന്‍. ജയരാജ് എംഎല്‍എ അനാച്ഛാദനം ചെയ്തു. ഡയറക്ടറി പ്രകാശനം ധനലക്ഷ്മി ബാങ്ക് റീജിയണല്‍ മാനേജര്‍ എം.പി. ശ്രീകുമാര്‍ നിര്‍വ്വഹിച്ചു.
കെ.പി. ശിവന്‍നായരുടെയും തങ്കമ്മ ശിവന് നായരുടെയും പേരിലുള്ള എന്‍ഡോവ്മെന്റ് കരയോഗം പ്രസിഡന്റ് പി.എസ്. പ്രസന്നകുമാര്‍ ഏറ്റുവാങ്ങി. വിദ്യാര്‍ത്ഥികള്‍ക്കുള്ള എന്‍ഡോവ്മെന്റ് താലൂക്ക് യൂണിയന് വൈസ് പ്രസിഡന്റ് ചന്ദ്രശേഖരന് നായര്‍ വിതരണം ചെയ്തു. കരയോഗം പ്രസിഡന്റ് പി.എസ്. പ്രസന്നകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി വി.ആര്. നന്ദകുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
സി.എന്‍. സുമതിയമ്മ, പി. മധു, എന്‍. ഹരി, ലത ഗോപാലകൃഷ്ണന്, കെ. ഗോപകുമാര്‍, എന്‍. പ്രഭാകരന് കര്‍ത്ത, എ.ആര്. രാജശേഖരന് കര്‍ത്ത, എം.ആര്. രവീന്ദ്രന് നായര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. കരയോഗം വൈസ് പ്രസിഡന്റ് എസ്. ദിലീപ് സ്വാഗതവും കെ.കെ. വിപിനചന്ദ്രന്‍ നായര്‍ നന്ദിയും പറഞ്ഞു.
വൈകിട്ട് നടന്ന സര്വ്വൈശ്വര്യപൂജയ്ക്ക് വാഴൂര്‍ തീര്‍ത്ഥപാദാശ്രമത്തിലെ സ്വാമി ഗരുഡധ്വജാനന്ദ നേതൃത്വം നല്കി. കലാസന്ധ്യ ദേവിചന്ദന ഉദ്ഘാടനം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: