കോട്ടയം: കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ കീഴിലുള്ള ഔദ്യോഗിക ഭാഷാവിഭാഗം ഏര്‍പ്പെടുത്തിയിട്ടുള്ള ഇന്ദിരാഗാന്ധി രാജഭാഷാപുരസ്കാരത്തിന്റെ രണ്ടാം സ്ഥാനം റബ്ബര്‍ബോര്‍ഡിന് ലഭിച്ചു. ഹിന്ദി ദിവസമായ സപ്തംബര്‍ 14ന് രാഷ്ട്രപതിഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയില്‍ നിന്നും റബ്ബര്‍ബോര്‍ഡ് ചെയര്മാന് ഡോ. എ. ജയതിലക് പുരസ്കാരം ഏറ്റുവാങ്ങി.
കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ്സിങ്, റബ്ബര്‍ബോര്‍ഡ് സെക്രട്ടറി ഇന്‍ ചാര്‍ജ് വിജു ചാക്കോ, ഔദ്യോഗികഭാഷാവിഭാഗം അസിസ്റ്റന്റ് ഡയറക്ടര്‍ ജി. സുനില്‍കുമാര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. ഹിന്ദി മാതൃഭാഷയല്ലാത്ത സംസ്ഥാനങ്ങളിലെ കേന്ദ്രസര്‍ക്കാര്‍ ബോര്‍ഡുകള്‍, ട്രസ്റ്റുകള്‍, സൊസൈറ്റികള്‍ എന്നിവിടങ്ങളില്‍ പ്രശംസാവഹമായ രീതിയില്‍ ഔദ്യോഗികഭാഷയായ ഹിന്ദി പ്രചരിപ്പിക്കുന്നവര്‍ക്കായി ഏര്‍പ്പെടുത്തിയിട്ടുള്ളതാണ് ഈ പുരസ്കാരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: