പാലാ: ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ച് കടനാട് പഞ്ചായത്തിലെ കൊല്ലപ്പള്ളിയില്‍ വിവിധ ഭാഗങ്ങളില്‍ സ്ഥാപിച്ചിരുന്ന കാവി പതാകകള്‍ സാമൂഹ്യവിരുദ്ധര്‍ തീയിട്ട് നശിപ്പിച്ചു. സ്ഥലത്ത് സംഘര്‍ഷം സൃഷ്ടിക്കാന്‍ ആസൂത്രിതമായി നടന്ന നീക്കമാണിതെന്ന് കരുതുന്നതായി ബാലഗോകുലം മേഖലാ സെക്രട്ടറി ബിജു കൊല്ലപ്പള്ളി പറഞ്ഞു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
സംഭവത്തില്‍ പ്രതിഷേധിച്ച് ബാലഗോകുലത്തിന്റെയും വിവിദ ഹൈന്ദവ സംഘടനകളുടെയും നേതൃത്വത്തില്‍ കൊല്ലപ്പള്ളിയില്‍ പ്രതിഷേധ പ്രകടനവും യോഗവും നടന്നു. ബിജു കൊല്ലപ്പള്ളി, സോമന് തച്ചേത്ത്, സന്ദീപ് നീലൂര്‍, ബിനീഷ് ചൂണ്ടച്ചേരി, രാജീവ്, മോഹനന് പനയ്ക്കല്‍ എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: