പെരുവന്താനം : ബാങ്ക് തിരഞ്ഞെടുപ്പിനിടെ കള്ളവോട്ട് ചെയ്യാനെത്തിയ രണ്ട് സി.പി.എം പ്രവര്‍ത്തകര്‍ അറസ്റ്റില്‍. പോലീസ് കസ്റ്റഡിയിലായ ഒരു പ്രതി രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെ താഴ്ചയിലേക്ക് ചാടി ഗുരുതര പരിക്ക്. പുഞ്ചവയല്‍ മേമുറി അനൂപ്, പുല്ലുപാറ പാറയ്ക്കല്‍ ജിനീഷ് എന്നിവരെയാണ് പെരുവന്താനം പോലീസ് പിടികൂടിയത്. ഇന്നലെ ഉച്ചയോടെയാണ് പെരുവന്താനം സര്‍വ്വീസ് സഹകരണ ബാങ്കിലെ ഇലക്ഷനിടെ പ്രതികള്‍ കള്ളവോട്ട് ചെയ്യാനെത്തിയത്. അനൂപാണ് ആദ്യം എത്തിയത്. വ്യാജ ഐഡിന്റിറ്റി കാര്‍ഡ് ഉപയോഗിച്ച് വോട്ട് ചെയ്യാനെത്തിയപ്പോള്‍ ഇയാള്‍ പിടിയിലായി. ഇതിന് ശേഷമാണ് ജിനീഷ് കള്ളവോട്ട് ചെയ്യാനെത്തിയത്. ഇയാലെ പോലീസ് പിടികൂടി ജീപ്പില്‍ കയറ്റാന്‍ ശ്രമിക്കുന്നതിനിടെ പ്രതി രക്ഷപെടാനായി ഓടി. ഇതിനിടെ താഴ്ചയിലേക്ക് മറിഞ്ഞ് വീണു. ഗുരുതരമായ പരിക്കേറ്റ ഇയാളെ കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. പിടിയിലായ രണ്ട് പേരും സി.പി.എം പ്രവര്‍ത്തകരാണ്. ഇവരെ പോലീസ് പിടികൂടി സ്്റ്റേഷനിലേക്ക് കൊണ്ടുപോകാന്‍ ശ്രമിക്കുന്നതിനിടെ സിപിഎം പ്രവര്‍ത്തകര്‍ സംഘടിച്ചെത്തിയിരുന്നു. പോലീസ് താക്കീതു ചെയ്തതോടെ പാര്ട്ടിക്കാര് പിന്‍വാങ്ങുകയായിരുന്നു. കട്ടപ്പന ഡിവൈ.എസ്.പി ജഗദീഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: