തൊടുപുഴ : ഇടുക്കി ജില്ല നെഹ്റു യുവകേന്ദ്രയുടെ സഹകരണത്തോടെ ജില്ലാ സൈക്ലിംഗ് അസോസിയേഷന് മലങ്കരയില്‍ നടത്തിയ ജില്ലാ മൗണ്ടന്‍ സൈക്ലിംഗ് ചാമ്പ്യന്‍ഷിപ്പ് സമാപിച്ചു. കരിങ്കുന്നം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ.തോമസ് മത്സരങ്ങള്‍ ഉദ്ഘാടനം ചെയ്തു. ജേക്കബ് മത്തായി അധ്യക്ഷത വഹിച്ചു. റോസമ്മ ബേബി, ജില്ലാ യൂത്ത് കോ-ഓര്‍ഡിനേറ്റര്‍ കെ.ഹരിലാല്‍, എന്‍.എം.ടിറ്റോ, ജോമോന് മുടക്കോടിയില്‍, പി.കെ.രാജേന്ദ്രന് എന്നിവര്‍ പ്രസംഗിച്ചു.ജില്ലാ പ്രസിഡന്റ് ഷെല്ബിന് ജോസ് പതാക ഉയര്‍ത്തി. ജില്ലാ ഭാരവാഹികളായി എ.പി.മുഹമ്മദ് ബഷീര്‍ സ്വാഗതവും പി.കെ.രാജേഷ് നന്ദിയും പറഞ്ഞു.
മത്സരങ്ങളില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടിയവര്‍. 14 വയസിനു താഴെ ആണ്‍കുട്ടികള്‍ – അനന്തുലാല്‍, അഗല്ലാല്, അമല്‍ അനി. 16 വയസിനു താഴെ ആണ്‍കുട്ടികള്‍ – അഖില്‍ മോഹന്‍, ഇന്‍സമാം നാസര്‍, ഫാന്‍സി എസ്.കുപ്പുഴയ്ക്കല്. 18 വയസിനു താഴെ ആണ്‍കുട്ടികള്‍ – സി.എസ്.അര്ജുന്, ക്രിസ്റ്റി പോള്‍, സോണല്‍ ബേബി. 23 വയസിനു താഴെ ആണ്‍കുട്ടികള്‍- മുഹമ്മദാലി ജോഹര്‍, അരുണ്‍ സോമന്, ആന്റണി സേവ്യര്‍.
14 വയസിനു താഴെ പെണ്‍കുട്ടികള്‍- നിചിതാലാല്, അഷിന്‍ സൂസന് ജോസഫ്. 16 വയസിനു താഴെ പെണ്‍കുട്ടികള്‍- ആതിര സന്തോഷ്, 18വയസിനു താഴെ അമലാ വിനോദ്, ടിനു മരിയ റ്റോമി, 23 വയസിനു താഴെ ആതിരാ മോഹന്‍. സമാപന സമ്മേളനത്തില്‍ സംസ്ഥാന സൈക്ലിംഗ് അസോസിയേഷന് മെംബര്‍ എന്‍.രവീന്ദ്രന് അധ്യക്ഷത വഹിച്ചു. അഡ്വ. ജോര്‍ളി കുര്യന് സ്വാഗതവും സി.വി.പോള്‍ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: