അമേഠി : കോണ്‍ഗ്രസ് നേതാവിന്റെ കുടുംബത്തിലെ സ്വത്തുതര്‍ക്കം നാട്ടില്‍ സംഘര്‍ഷമായി. വെടിയേറ്റ് ഒരു പോലീസ് കോണ്‍സ്റ്റബില്‍ കൊല്ലപ്പെട്ടു.
കോണ്‍ഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ സഞ്ജയ് സിംഗിന്റെ കുടുംബ വീടിനെയും സ്വത്തിനെയും ചൊല്ലി കുടുംബാംഗങ്ങള്‍ തമ്മില്‍ തര്‍ക്കത്തിലായിരുന്നു. അച്ഛന് സഞ്ജയ് സിംഗ് മകന് അനന്ത് വിക്രം സിംഗും ആദ്യ ഭാര്യയും താമസിക്കുന്ന അമേഠിയിലെ വീടു കൈയേറാന്‍ നടത്തിയ ശ്രമമാണ് വെടിവെപ്പില്‍ കലാശിച്ചത്. സഞ്ജയ് സിംഗ് അമേഠിയിലെ രാജാവെന്നാണ് അറിയപ്പെടുന്നത്.
അമേഠിയിലെ ഭൂപതി ഭവന് മകന്റെ പക്കല്‍നിന്നു പിടിച്ചെടുക്കാന്‍ അച്ഛനും രണ്ടാം ഭാര്യ അമിതയും കൂടി വീട്ടിലെത്തുന്നുവെന്നറിഞ്ഞ് മകന് വിക്രമിന്റെ അനുയായികള്‍ സ്ഥലത്തെത്തി. കോണ്‍ഗ്രസ് എംപി മകനേയും ആദ്യ ഭാര്യ ഗരിമയേയും വീട്ടിനുള്ളില്‍ പൂട്ടിയിട്ടു. ഇതിനെ തുടര്‍ന്ന് ജനക്കൂട്ടം വീട്ടിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചു.
അവിടെ ജോലിക്കു നിയോഗിച്ചിരുന്ന കോണ്‍സ്റ്റബിള്‍ വിജയ് മിശ്ര (45) ഇവരെ തടയാന്‍ ശ്രമിച്ചപ്പോളാണ് തമ്മില്‍ തല്ലും വെടിവെപ്പും ഉണ്ടായത്. സ്ഥലത്ത് ഏറെ നേരം സംഘര്‍ഷം ഉണ്ടായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: