കോട്ടയം:താഴത്താങ്ങാടിയാറ്റില് നടന്ന വാശിയേറിയ വള്ളംകളി മത്സരത്തില്‍ കുമരകം ടൗണ്‍ ബോട്ട്കഌബിന്റെ ഇല്ലിക്കളം ചുണ്ടന് ജലരാജാവായി. ഫൈനലില്‍ മത്സരിക്കേണ്ടിയിരുന്ന ചമ്പക്കുളം സെന്റ്് ഫ്രാന്‍സീസ് പിന്മാറിയതിനാല് രണ്ടാം സ്ഥാനം പ്രഖ്യാപിക്കാനായില്ല. കുമരകം ആനാരി വില്ലേജ് ബോട്ട്കഌബിന്റെ ആനാരി പുത്തന്‍ ചുണ്ടന് മൂന്നാം സ്ഥാനം കരസ്ഥമാക്കി. വെപ്പ് ഒന്നാം ഗ്രേഡില്‍ കൈപ്പുഴമുട്ട് എന്‍സിഡിസിയുടെ കോട്ടപ്പറമ്പനും ഇരുട്ടുകുത്തി ഒന്നാം ഗ്രേഡില്‍ കുട്ടനാട് ബോട്ടകഌബിന്റെ മൂന്നുതൈക്കലും ഒന്നാം സ്ഥാനം നേടി. ചുരുളന്‍ ഒന്നാം ഗ്രേഡില്‍ നാട്ടകം വില്ലേജ് ബോട്ട്കഌബിന്റെ വേലങ്ങാടന്‍ ഒന്നാംസ്ഥാനം നേടി. വെപ്പ് രണ്ടാം ഗ്രേഡില്‍ വരമ്പിനകം ഫ്രണ്ട്സ് ബോട്ട്കഌബിന്റെ പനയക്കഴിപ്പ് ഒന്നാം സ്ഥാനം നേടി. ഇരുട്ടുകുത്തി രണ്ടാം ഗ്രേഡില്‍ ഫ്രണ്ട്സ് ബോട്ട്കഌബിന്റെ കുന്നത്തുപറമ്പന്‍ ഒന്നാം സ്ഥാനം നേടി. ഏഴു ചുണ്ടന് വള്ളങ്ങള്‍ ഉള്‍പ്പെടെ 25 വള്ളങ്ങള്‍ വിവിധയിനങ്ങളില്‍ മത്സരിച്ചു. ജില്ലാ പോലീസ് മേധാവി എം.പി.ദിനേശ് സമ്മാനദാനം നിര്‍വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: