ഗൂഡല്ലൂര്‍: ഊട്ടി-മൈസൂര്‍ ദേശീയപാത നന്നാക്കാത്തതില്‍ പ്രതിഷേധിച്ച് ഈ മാസം 30ന് ഗൂഡല്ലൂരില്‍ ഹര്‍ത്താല്‍ നടത്തും. ഗൂഡല്ലൂര്‍ എംഎല്‍എ ദ്രാവിഡമണിയുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തിലാണ് തീരുമാനം. ഡിഎംകെ, കോണ്‍ഗ്രസ്, ഡിഎംഡികെ, സിപിഐ, സിപിഐഎംഡിഎംകെ തുടങ്ങിയ പാര്‍ട്ടികളിലെ പ്രതിനിധികള്‍, ഡ്രൈവേഴ്സ് യൂനിയന്‍ പ്രതിനിധികള്‍, വ്യാപാരി സംഘം പ്രതിനിധികള്‍ എന്നിവര്‍ സംബന്ധിച്ചു. റോഡിന്റെ തകര്‍ച്ച കാരണം ഇരുചക്രവാഹനങ്ങള്‍ക്ക് പോലും സഞ്ചരിക്കാന്‍ പറ്റാത്ത അവസ്ഥയാണുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: