തിരുവനന്തപുരം: കശ്മീരില്‍ കുടുങ്ങിയ മലയാളികളുടെ അവസാനസംഘത്തെയും സുരക്ഷിതമായി ദല്‍ഹിയിലെത്തിച്ചു. ശ്രീനഗറിലെ ബിര്‍ജു ഹോട്ടലില്‍ കുടങ്ങിയിരുന്ന ഏട്ടംഗ തീര്‍ത്ഥാടക സംഘത്തെയാണ് ദല്‍ഹിയിലെത്തിച്ചത്. ഇതോടെ കശ്മീരിലെ പ്രളയഭൂമിയില്‍ അകപ്പെട്ട് പോയെന്ന് വിവരം ലഭിച്ച എല്ലാ മലയാളികളെയും സുരക്ഷിത ഇടങ്ങളിലെത്തിച്ചെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു.
രക്ഷാ പ്രവര്‍ത്തനത്തിന്റെ അവസാനഘട്ടത്തിലാണ് ഇവര്‍ ഇവിടെ കുടുങ്ങിയ വിവരം ലഭിച്ചത്. അതേസമയം ശ്രീനഗര്‍ വിമാനത്താവളത്തിലും, ദല്‍ഹിയിലും, സംസ്ഥാന പൊലീസ് ആസ്ഥാനത്തും പ്രവര്‍ത്തിച്ചിരുന്ന കണ്ട്രോള് റൂമുകളും, തുടര്‍ന്നും പ്രവര്‍ത്തിക്കുമെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു. ഇനിയുമാരെങ്കിലും പ്രളയ ബാധിത പ്രദേശങ്ങളില്‍ കുടുങ്ങിയിട്ടുണ്ടെന്ന വിവരം ലഭിച്ചാല്‍ അവരെക്കൂടി രക്ഷപെടുത്താന്‍ വേണ്ടിയാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: